Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോളർ കടത്ത്: ശിവശങ്കറിൻെറ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

text_fields
bookmark_border
ഡോളർ കടത്ത്: ശിവശങ്കറിൻെറ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
cancel

കൊച്ചി: ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൻെറ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. ബുധനാഴ്ചയിലേക്കാണ് മാറ്റിയിരിക്കുന്നത്.

കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടേതാണ്​ ഉത്തരവ്​. ഡോളർ കടത്തുകേസിൽ ഫെബ്രുവരി ഒമ്പത്​ വരെയാണ്​ ശിവശങ്കറിന്‍റെ റിമാൻഡ്​ കാലാവധി.

നേരത്തെ നയതന്ത്ര പാഴ്​സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട്​ കസ്റ്റംസ്​ രജിസ്റ്റർ ചെയ്​ത കള്ളക്കടത്തു കേസിലും, എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ രജിസ്റ്റർ ചെയ്​ത കള്ളപ്പണം വെളുപ്പിക്കൽ കേസിലും ശിവശങ്കറിന്​ ജാമ്യം ലഭിച്ചിരുന്നു. ഇ.ഡി കേസിൽ അറസ്റ്റിലായി 89 ദിവസം പിന്നിടു​േമ്പാഴാണ്​ ശിവശങ്കറിന്​ ജാമ്യം ലഭിച്ചത്​. ഡോളർ കടത്ത് കേസിൽകൂടി ജാമ്യം ലഭിച്ചാൽ ശിവശങ്കറിന് പുറത്തിറങ്ങാൻ സാധിക്കും.

അതേസമയം, സ്വർണക്കടത്ത് കേസ് പ്രതി റബിൻസണിൻെറ റിമാൻഡ് കാലാവധി കോടതി നീട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dollar smuggling: M Sivasankar's bail verdict postponed
Next Story