ഡോളർ കടത്ത്: സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും
text_fieldsതിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യലിന് രാവിലെ 10ന് കൊച്ചിയിലെ കസ്റ്റംസ് ഒാഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.
സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്‍റെ നടപടി. ഡോളർ കടത്ത് കേസിൽ സ്പീക്കറെ ചോദ്യം ചെയ്യാമെന്ന നിയമോപദേശം കസ്റ്റംസിനിന് ലഭിച്ചിട്ടുണ്ട്. അതിനിടെയാണ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അസി. പ്രോേട്ടാകോൾ ഒാഫിസർ എം.എസ്. ഹരികൃഷ്ണനും ഇന്ന് േചാദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്.
പ്രതികളുടെ റിമാൻഡിൽ കാലാവധി അവസാനിക്കുന്നതിനെ തുടർന്ന് സ്വപ്ന സുരേഷിനെയും സരിത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഒാൺലൈൻ വഴി കോടതി നടപടികൾ പൂർത്തിയാക്കും.

