Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോളർകടത്ത്​ കേസ്​: ശിവശങ്കർ ഫെബ്രുവരി ഒമ്പത്​ വരെ റിമാൻഡിൽ

text_fields
bookmark_border
ഡോളർകടത്ത്​ കേസ്​: ശിവശങ്കർ ഫെബ്രുവരി ഒമ്പത്​ വരെ റിമാൻഡിൽ
cancel

കൊച്ചി: ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഫെബ്രുവരി ഒമ്പത്​ വരെ റിമാൻഡിൽ. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടേതാണ്​ ഉത്തരവ്​. ഫെബ്രുവരി ഒമ്പത്​ വരെയാണ്​ ശിവശങ്കറിന്‍റെ റിമാൻഡ്​ കാലാവധി. ഫെബ്രുവരി ഒന്നിന്​ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.

നേരത്തെ നയതന്ത്ര പാഴ്​സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട്​ കസ്റ്റംസ്​ രജിസ്റ്റർ ചെയ്​ത കള്ളക്കടത്തു കേസിലും എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ രജിസ്റ്റർ ചെയ്​ത കള്ളപ്പണം വെളുപ്പിക്കൽ കേസിലും ശിവശങ്കറിന്​ ജാമ്യം ലഭിച്ചിരുന്നു.

ഇ.ഡി കേസിൽ അറസ്റ്റിലായി 89 ദിവസം പിന്നിടു​േമ്പാഴാണ്​ ശിവശങ്കറിന്​ ജാമ്യം ലഭിക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dollar smuggling case: Shivshankar remanded till February 9
Next Story