Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോളർ കടത്ത്​ കേസിൽ...

ഡോളർ കടത്ത്​ കേസിൽ യൂനിടാക്​ എം.ഡി സന്തോഷ്​ ഈപ്പൻ അറസ്​റ്റിൽ

text_fields
bookmark_border
ഡോളർ കടത്ത്​ കേസിൽ യൂനിടാക്​ എം.ഡി സന്തോഷ്​ ഈപ്പൻ അറസ്​റ്റിൽ
cancel

കൊച്ചി: വിദേശത്തേക്ക്​ ഡോളർ കടത്തിയ കേസിൽ യൂനിടാക്​ എം.ഡി സന്തോഷ്​ ഈപ്പനെ കസ്റ്റംസ്​ അറസ്റ്റു ചെയ്​തു. സന്തോഷ്​ ഈപ്പന്‍റെ ജാമ്യാപേക്ഷ കസ്റ്റംസ്​ എതിർക്കാത്തതിനാൽ കോടതി ജാമ്യം അനുവദിക്കുകയും ചെയ്​തു.

ചോദ്യം ചെയ്യലിന്​ ഹാജരാകാൻ നിർദേശിച്ച്​ കസ്​റ്റംസ്​ നോട്ടീസ്​ നൽകിയതി​െൻറ അടിസ്ഥാനത്തിൽ സന്തോഷ്​ ഈപ്പൻ ചൊവ്വാഴ്​ച രാവിലെതന്നെ കൊച്ചിയിലെ കസ്​റ്റംസ്​ ഓഫിസിൽ ഹാജരായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ കസ്​റ്റംസ്​ സംഘം ഉച്ചക്കുശേഷം അറസ്​റ്റ്​ ചെയ്യുകയായിരുന്നു.

എറണാകുളം അഡീഷനൽ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ (സാമ്പത്തികം) കോടതിയിൽ ഹാജരാക്കിയ സന്തോഷ്​ ഈപ്പ​ന്‍റെ ജാമ്യപേക്ഷ കസ്​റ്റംസ്​ എതിർത്തില്ല. തുടർന്ന്​ ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടു​േമ്പാൾ ഹാജരാകണം, വിദേശത്തു പോകാൻ കോടതിയുടെ മുൻകൂർ അനുമതി വേണം തുടങ്ങിയ വ്യവസ്ഥകളിലാണ്​ ജാമ്യം.

യു.എ.ഇ കോൺസുലേറ്റിലെ ധനകാര്യവിഭാഗം തലവനായിരുന്ന ഖാലിദ്​ മുഹമ്മദലി ഷൗക്രിക്ക്​ ഡോളർ നൽകിയത്​ സന്തോഷ്​ ഈപ്പനാണെന്നാണ്​ കസ്​റ്റംസി​െൻറ ആരോപണം. ഖാലിദ്​ വിദേശത്തേക്ക്​ 1.90 കോടിയുടെ ഡോളർ കടത്തിയെന്നാണ്​ കേസ്​. വടക്കാഞ്ചേരിയിലെ ലൈഫ്​ മിഷൻ പദ്ധതിയുടെ കരാർ ഏറ്റെടുത്തിരുന്നത്​ യൂനിടാക്കായിരുന്നു. ഈ ഇടപാടിന്​ കമീഷനായി യൂനിടാക്​ ഖാലിദിന്​ പണം നൽകിയെന്നാണ്​ കസ്​റ്റംസ് ​​ആരോപണം. സന്തോഷ്​ ഈപ്പൻ ഡോളറിലാക്കി നൽകിയ പണം പിന്നീട്​ സ്വപ്​ന സുരേഷി​െൻറയും സരിത്തി​െൻറയും സഹായത്തോടെ വിദേശത്തേക്ക്​ കടത്തുകയായിരുന്നുവെന്നും കസ്​റ്റംസ്​ പറയുന്നു.

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത്​ പിടികൂടിയതോടെയാണ്​ വൻതോതിൽ രാജ്യത്തുനിന്ന്​ ഡോളർ കടത്തിയതി​െൻറ വിശദാംശങ്ങൾ പുറത്തുവന്നത്​. നേരത്തേ കേസുമായി ബന്ധപ്പെട്ട്​ സ്വപ്​ന സുരേഷ്​, സരിത്ത്​, എം.ശിവശങ്കർ എന്നിവരെ കസ്​റ്റംസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. വിദേശത്തുള്ള ഖാലിദ്​ മുഹമ്മദ്​ അലി ഷൗക്രിക്കെതിരെ ജാമ്യമില്ലാ വാറൻറും നിലവിലുണ്ട്​. കേസിലെ അഞ്ചാം പ്രതിയാണ്​ സന്തോഷ്​ ഈപ്പൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dollar Case
News Summary - dollar deal case
Next Story