Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോളർ കടത്ത് കേസ്;...

ഡോളർ കടത്ത് കേസ്; സ്പീക്കറുമായി ബന്ധമുള്ള ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന

text_fields
bookmark_border
p sreeramakrishnan
cancel

തിരുവനന്തപുരം: ഡോളർ കടത്ത്​ കേസിൽ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണനെ ചോദ്യം ചെയ്തതിന് പിന്നാലെ സ്പീക്കറുടേതെന്ന് പറയപ്പെടുന്ന തിരുവനന്തപുരം ചാക്കയിലെ ഫ്ലാറ്റിൽ കസ്റ്റംസിന്‍റെ പരിശോധന. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയില്‍ പരാമർശിക്കുന്ന ഫ്ലാറ്റാണിത്. ഈ ഫ്ളാറ്റിൽ വെച്ച് സ്പീക്കർ പണം കൈമാറിയെന്നാണ് സ്വപ്ന മൊഴി നൽകിയത്.

നേരത്തെ, സ്​പീക്കറുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി കസ്റ്റംസ്​ അദ്ദേഹത്തെ ചോദ്യം ചെയ്​തിരുന്നു​. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു ചോദ്യം ചെയ്യൽ. പണമടങ്ങിയ ബാഗ്​ കൈമാറിയിട്ടില്ലെന്ന്​ സ്​പീക്കർ കസ്റ്റംസിനെ അറിയിച്ചതായാണ്​ വിവരം.

നേരത്തെ മൂന്ന്​ തവണ ചോദ്യം ചെയ്യലിന്​ ഹാജരാവാൻ ആവശ്യപ്പെട്ട്​ സ്​പീക്കർക്ക്​ കസ്റ്റംസ്​ നോട്ടീസ്​ നൽകിയിരുന്നു. തെരഞ്ഞെടുപ്പ്​ തിരക്കിലായതിനാൽ ഹാജരാവാൻ കഴിയില്ലെന്നാണ്​ ഒരിക്കൽ അദ്ദേഹം അറിയിച്ചത്​​. പിന്നീട്​ ഈ മാസവും നോട്ടീസ്​ നൽകി. പക്ഷേ ആരോഗ്യപരമായ പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടി ശ്രീരാമകൃഷ്​ണൻ ഒഴിഞ്ഞുമാറി.

വിശദമായ ചോദ്യം ചെയ്യൽ കസ്റ്റംസ്​ നടത്തിയിട്ടില്ലെന്നാണ്​ റിപ്പോർട്ട്​. ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥര്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്. ഡോളർ കടത്ത്​ കേസിൽ സ്​പീക്കർക്കും പങ്കുണ്ടെന്ന്​ സ്വർണകടത്ത്​ കേസിലെ പ്രതികളായ സ്വപ്​ന സുരേഷും, സരിത്തും മൊഴി നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dollar Casep sreeramakrishnan
News Summary - dollar case Customs inspection of the flat associated with the speaker
Next Story