Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടുവളപ്പിൽ കയറിയ പേ ലക്ഷണങ്ങളുള്ള നായയെ സാഹസികമായി പിടികൂടി
text_fieldsbookmark_border
പത്തനംതിട്ട: പേ ബാധിച്ച ലക്ഷണങ്ങളോടെ വീട്ടുവളപ്പിൽ കയറിയ നായയെ സാഹസികമായി പിടികൂടി. പത്തനംതിട്ട ഓമല്ലൂരിലാണ് സംഭവം. ഫയർഫോഴ്സും ഡോഗ് ക്യാച്ചേഴ്സും ചേർന്ന് സാഹസികമായാണ് നായയെ പിടികൂടിയത്.
വായിൽനിന്ന് നുര വരുന്നത് കണ്ടാണ് വീട്ടിലുണ്ടായിരുന്നവർക്ക് സംശയം തോന്നിയത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റിനെ വിവരം അറിയിച്ചു.
തുടർന്ന്, ഉദ്യോഗസ്ഥർ എത്തുകയും മണിക്കൂറുകളുടെ പരിശ്രമത്തിൽ നായയെ പിടികൂടുകയുമായിരുന്നു. ബട്ടർഫ്ലൈ നെറ്റ് ഉപയോഗിച്ചാണ് പിടികൂടിയത്. നായ ഇപ്പോൾ നിരീക്ഷണത്തിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

