Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോഗ് സ്ക്വാഡ് ഇനി ‘കെ...

ഡോഗ് സ്ക്വാഡ് ഇനി ‘കെ നയൻ’ സ്ക്വാഡ്

text_fields
bookmark_border
ഡോഗ് സ്ക്വാഡ് ഇനി ‘കെ നയൻ’ സ്ക്വാഡ്
cancel

തൃ​ശൂ​ർ: പൊ​ലീ​സി​​െൻറ ശ്വാ​ന​സേ​ന ഇ​നി മു​ത​ൽ ‘കെ ​ന​യ​ൻ’ സ്ക്വാ​ഡ്. സേ​ന​ക്ക് പു​തി​യ പേ​രി​നൊ​പ്പം പു​തി​യ ലോ​ഗോ​യും യൂ​നി​ഫോ​മും അം​ഗീ​ക​രി​ച്ച് ഡി.​ജി.​പി​യു​ടെ ഉ​ത്ത​ര​വി​റ​ങ്ങി. കേ​ര​ള​പ്പി​റ​വി നാ​ളി​ൽ പു​തി​യ പേ​രി​ൽ സ്ക്വാ​ഡ് നി​ല​വി​ൽ വ​രും. ക​റു​ത്ത വൃ​ത്ത​ത്തി​ൽ ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡ് നാ​യ​യു​ടെ ത​ല​യും അ​തി​ന് മു​ക​ളി​ൽ സ്ക്വാ​ഡി​​െൻറ പേ​രും മു​ക​ളി​ൽ അ​ശോ​ക​സ്തം​ഭം ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി ചു​വ​പ്പി​ൽ ഒ​ലി​വ് ഇ​ല​ക​ൾ വി​രി​യി​ച്ച് ന​ടു​വി​ൽ വെ​ള്ള റി​ബ​ൺ കെ​ട്ടി താ​ഴെ ചു​പ്പ് മ​ഷി​ക്കു​ള്ളി​ൽ കേ​ര​ള പൊ​ലീ​സ് എ​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്തി​യ​താ​ണ് പു​തി​യ ലോ​ഗോ.

ഇ​ട​തു വ​ശ​ത്ത് കോ​ൺ ആ​കൃ​തി​യി​ൽ ഇ​രു​ണ്ട നേ​വി നീ​ല​നി​റ​വും വ​ല​തു​വ​ശ​ത്ത് ടാ​ൻ (ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡ് ക​ള​ർ) നി​റ​വും ന​ടു​വി​ൽ ലോ​ഗോ​യും വെ​ച്ചു​ള്ള​താ​ണ് പു​തി​യ പ​താ​ക. പ​രേ​ഡ് സ​മ​യ​ത്ത് സാ​ധാ​ര​ണ​യാ​യു​ള്ള പൊ​ലീ​സി​​െൻറ കാ​ക്കി യൂ​നി​ഫോ​മും ഡ്യൂ​ട്ടി​യി​ൽ നെ​ഞ്ച് ഭാ​ഗ​ത്ത് ചു​വ​പ്പ് നി​റ​ത്തി​ൽ ‘കെ ​ന​യ​ൻ സ്ക്വാ​ഡ് കേ​ര​ള പൊ​ലീ​സ്’ എ​ന്നെ​ഴു​തി​യ ക​റു​ത്ത അ​ര​ക്ക​യ്യ​ൻ പോ​ളോ ടീ ​ഷ​ർ​ട്ടും കാ​ക്കി പാ​ൻ​റും.

ബൂ​ട്ട് വി​ധ​ത്തി​ലു​ള്ള ക​റു​ത്ത ഷൂ​വും കാ​ക്കി സോ​ക്സും ബേ​സ്ബാ​ൾ മോ​ഡ​ലി​ലു​ള്ള ക​റു​ത്ത തൊ​പ്പി​യി​ൽ ‘കെ ​ന​യ​ൻ സ്ക്വാ​ഡ് കേ​ര​ള പൊ​ലീ​സ്’ എ​ന്ന് ന​ടു​വി​ലാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യു​ള്ള​താ​ണ് പു​തി​യ യൂ​നി​ഫോം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsdog squadmalayalam newsK9 Suad
News Summary - Dog squad - Kerala News
Next Story