നായ്ക്കളെ കൊല്ലരുെതന്ന് പറഞ്ഞ എൽദോസ് കുന്നപ്പള്ളിയെ നായ കടിച്ചു
text_fieldsന്യൂഡൽഹി: നായ്കളെ കൊല്ലുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത എൽദോസ് കുന്നപ്പള്ളി എം.എൽ.എയെ നായ്കടിച്ചു. ഡൽഹി കേരള ഹൗസിന് സമീപത്ത് വെച്ചാണ് എം.എൽ.എക്ക് നായ കടിയേറ്റത്.
പുലർച്ചയോടെ കേരള ഹൗസിന് സമീപത്ത് നടക്കാനിറങ്ങിയപ്പോഴാണ് എം.എൽ.എയെ നായ്കൾ ആക്രമിച്ചത്. ആക്രമണത്തിൽ അദ്ദേഹത്തിെൻറ ഇടതുകാലിന് പരിക്ക് പറ്റി. കേന്ദ്ര മന്ത്രി മേനക ഗാന്ധിയുടെ വീടും കേരള ഹൗസിന് അടുത്ത് തന്നെയാണ്. നായ്കളെ കൊല്ലാൻ പാടില്ലെന്ന് ശക്തമായി നിലപാടെടുത്ത എം.എൽ.എയാണ് എൽദോസ് കുന്നപ്പള്ളി. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരിക്കുന്ന സമയത്ത് മൃഗസ്നേഹികളെ പെങ്കടുപ്പിച്ച് അദ്ദേഹം പരിപാടിയും നടത്തിയിടുണ്ട്.
മേനക ഗാന്ധി രാത്രി പുറത്തിറങ്ങാതത് കൊണ്ടാവാം ഇതൊന്നും കാണാത്തതെന്നും കേരളത്തിൽ മാത്രമാണ് തെരുവ് നായ്കൾ ആക്രമിക്കുന്നതെന്ന വാദമാണ് ഇതോടെ പൊളിയുന്നെതന്നാണ് എം.എൽ.എയുടെ ഇപ്പോഴത്തെ നിലപാട്.
