Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ട്​ ചോദിച്ചെത്തിയ യു.ഡി.എഫ് സ്ഥാനാർഥിയെ ഓടിച്ചിട്ട്​ കടിച്ച് നായ; ഓടി രക്ഷപ്പെട്ട് കൂടെയുള്ളവർ

text_fields
bookmark_border
വോട്ട്​ ചോദിച്ചെത്തിയ യു.ഡി.എഫ് സ്ഥാനാർഥിയെ ഓടിച്ചിട്ട്​ കടിച്ച് നായ; ഓടി രക്ഷപ്പെട്ട് കൂടെയുള്ളവർ
cancel
Listen to this Article

അടിമാലി: വോട്ട് തേടി വീടുകൾ കയറുന്നതിനിടെ സ്ഥാനാർഥിയെ നായ ഓടിച്ചിട്ട് കടിച്ചു. കൂടെ ഉള്ളവർ ഓടി രക്ഷപ്പെട്ടു. ബൈസൺവാലി പഞ്ചായത്തിലെ രണ്ടാം വാർഡ്​ യു.ഡി.എഫ് സ്ഥാനാർഥി ജാൻസി വിജുവിനെയാണ്​ ഇരുപതേക്കർ സ്വദേശി മുതുപ്പാക്കൽ മോഹനന്‍റെ വീട്ടിലെ നായ കടിച്ചത്.

ശനിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. സ്ഥാനാർഥിയും സംഘവും വീട്ടിൽ എത്തിയപ്പോൾ നായയെ പൂട്ടിയിരുന്നില്ല. ആളുകളെ കണ്ടതോടെ നായ ഇവർക്ക്​ നേരെ പാഞ്ഞടുത്തു. ഇതോടെ എല്ലാവരും ഓടി. പിന്നിലായി പോയ സ്ഥാനാർഥിക്കാണ്​ കടിയേറ്റത്​. കാലിലാണ്​ പരിക്ക്​.

ഇവരെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച്​ വാക്സിൻ എടുത്തു. അടുത്ത ദിവസം മുതൽ പ്രചാരണ രംഗത്ത് സജീവമാകുമെന്നും സംഭവത്തിൽ പരാതി ഇല്ലെന്നും സ്ഥാനാർഥി അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dog attacked UDF candidate who came to ask votes at Adimali
Next Story