Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാ​ഷ്​​ട്രീ​യ...

രാ​ഷ്​​ട്രീ​യ ബ​ന്ധ​മു​ള്ള​വ​രെ നി​യ​മി​ക്കു​ന്നി​ല്ലെ​ന്ന് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല

text_fields
bookmark_border
Calicut University
cancel

തേ​ഞ്ഞി​പ്പ​ലം: രാ​ഷ്​​ട്രീ​യ ബ​ന്ധ​മു​ള്ള ക​രാ​ർ ജോ​ലി​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി പ​രി​ച​യ സ​മ്പ​ത്തു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​ഴി​വാ​ക്കു​ന്നു എ​ന്ന​പ​രാ​തി വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല.

സ​ർ​ക്കാ​ർ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണ് ക​രാ​ർ, ദി​വ​സ വേ​ത​ന ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തെ​ന്നും സ​ർ​വ​ക​ലാ​ശാ​ല സം​സ്ഥാ​ന മ​നു​ഷ്യാ​വാ​കാ​ശ ക​മീ​ഷ​നെ അ​റി​യി​ച്ചു.

ടെ​ക്നീ​ഷ്യ​ൻ നി​യ​മ​നം ചോ​ദ്യം​ചെ​യ്ത ഹ​ർ​ജി ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ചേ​േ​ല​മ്പ്ര സ്വ​ദേ​ശി രാ​ജേ​ഷ് പ​ട്ടേ​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ ക​മീ​ഷ​ൻ അം​ഗം വി.​കെ ബീ​നാ​കു​മാ​രി ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് സ​ർ​വ​ക​ലാ​ശാ​ല വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ച്ച​ത്.

പ​രാ​തി​ക്കാ​ര​ന് ടെ​ക്നീ​ഷ്യ​ൻ ത​സ്തി​ക​യി​ൽ തു​ട​ർ​നി​യ​മ​നം ന​ൽ​കാ​ത്ത​തി​നെ​തി​രെ​യാ​ണ് പ​രാ​തി സ​മ​ർ​പ്പി​ച്ച​ത്. പ​രാ​തി​ക്കാ​ര​ന് ഐ.​ടി.​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലെ​ന്ന് ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു.

വി​ഷ​യം ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്ന് ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Show Full Article
TAGS:calicut university 
News Summary - does not employ politicians University of Calicut
Next Story