ശബരിമലയെ കുറിച്ച് മോൻസന്റെ കൈയിലുള്ള രേഖ പരിശോധിക്കണം -പന്തളം കുടുംബം
text_fieldsപന്തളം: ശബരിമലയുമായി ബന്ധപ്പെട്ട വ്യാജ ചെമ്പോല സംബന്ധിച്ച് അന്വേഷണം വേണമെന്ന് പന്തളം കൊട്ടാരം. വിശ്വാസികൾക്കിടയിൽ സ്പർധ വളർത്താൻ മനഃപൂർവം വ്യാജരേഖയുണ്ടാക്കിയതാണെന്ന് കൊട്ടാരം നിർവാഹകസമിതി സെക്രട്ടറി നാരായണവർമ ആരോപിച്ചു. ഇക്കാര്യത്തിൽ പുരാവസ്തു വകുപ്പ് അന്വേഷിച്ച് സത്യാവസ്ഥ കൊണ്ടുവരണം.
അയ്യപ്പഭക്തർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. പന്തളം കൊട്ടാരത്തിൽ പുരാതന രേഖകളിലൊന്നും രാജകീയ സീൽ എന്നൊരു സംഭവമില്ല. എന്നാൽ, മോൻസെൻറ കൈയിലെ താളിയോലയിൽ ഇങ്ങനെയൊരു സംഭവമുണ്ട്. പന്തളം കൊട്ടാരത്തിലുള്ളത് താളിയോലകളാണ്. വവ്വാർക്ക് എ.ഡി 854ൽ ചെമ്പോല നൽകിയതായി ചരിത്രരേഖകളിലുണ്ട്.
അതാണ് മോൻസണിെൻറ കൈയിലുള്ളതെന്ന് കരുതാൻ നിർവാഹമില്ല. ഇക്കാര്യത്തിൽ പുരാവസ്തു വകുപ്പ് മുൻകൈയെടുത്ത് വിശദമായ അന്വേഷണം നടത്താൻ തയാറാവണം - നാരായണവർമ പറഞ്ഞു.
2018-ൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ശബരിമല പ്രക്ഷോഭം കത്തി നിൽക്കുന്ന സമയത്താണ് 350 വർഷം പഴക്കമുള്ള ചെമ്പോലയെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

