വിദേശ ബിരുദം നേടിയ ഡോക്ടർമാർക്ക് കേരളത്തിൽ ചികിത്സ അനുമതി നിഷേധിക്കുന്നു
text_fieldsമലപ്പുറം: കോവിഡ് കൂടുകയും ഡോക്ടർമാരുടെ ക്ഷാമം അനുഭവപ്പെടുകയും ചെയ്യുേമ്പാഴും വിദേശ യൂനിവേഴ്സിറ്റികളിലെ െമഡിക്കൽ കോളജുകളിൽനിന്ന് ബിരുദവും ഇേൻറൺഷിപ്പും കഴിഞ്ഞവരെ ആരോഗ്യ വകുപ്പ് അടുപ്പിക്കുന്നില്ല.
എം.ബി.ബി.എസ് പൂർത്തിയാക്കി ഇന്ത്യൻ മെഡിക്കൽ കൗൺസിൽ യോഗ്യത പരീക്ഷ പാസായ ആയിരത്തിലേറെ ഡോക്ടർമാർ വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്നുണ്ട്. ഇവരെ കേരളത്തിലേക്ക് വേണ്ടെന്ന നിലപാടാണ് ആരോഗ്യ വകുപ്പിനും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിനുമെന്നാണ് പരാതി. ഇവർക്ക് കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ അനുമതിയില്ല.
മറ്റു സംസ്ഥാനങ്ങളിൽ പ്രാക്ടീസ് ചെയ്യുന്നവരെ പല ന്യായങ്ങൾ പറഞ്ഞ് അകറ്റിനിർത്തുകയാണ്. കോവിഡ് സെൻററുകളിലും ആശുപത്രികളിലും സേവനമനുഷ്ഠിക്കാൻ തയാറാണെന്ന് കാണിച്ച് സംസ്ഥാന സർക്കാറിനും ആരോഗ്യ വകുപ്പിനും പലരും കത്തയച്ചെങ്കിലും നടപടിയുമുണ്ടായില്ല.
വിഷയം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇവർക്ക് രജിസ്ട്രേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കൗൺസിൽ, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാർക്കും പ്രസിഡൻറിനും 2020 ജൂൈല 30ന് കത്തയച്ചിരുന്നു. കത്ത് എം.സി.ഐ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
മറ്റു സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത ഇൻറേൺഷിപ്പ് വ്യവസ്ഥ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ് ഇവരെ രണ്ടര വർഷത്തോളം ചുറ്റിക്കുന്നതായും പരാതിയുണ്ട്.