Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോക്ടര്‍മാരുടെ നില്‍പ്...

ഡോക്ടര്‍മാരുടെ നില്‍പ് സമരം ഇന്ന്

text_fields
bookmark_border
ഡോക്ടര്‍മാരുടെ നില്‍പ് സമരം ഇന്ന്
cancel

കൊ​ച്ചി: കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സ​ങ്ക​ര ചി​കി​ത്സ ഉ​ത്ത​ര​വി​നെ​തി​രെ രാ​ജ്യ വ്യാ​പ​ക​മാ​യി ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ.​എം.​എ) ചൊ​വ്വാ​ഴ്ച നി​ല്‍പ് സ​മ​രം ന​ട​ത്തും. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ മോ​ഡേ​ണ്‍ മെ​ഡി​സി​ന്‍ ഡോ​ക്ട​ര്‍മാ​രും ഉ​ച്ച​ക്ക് 12 മു​ത​ല്‍ ര​ണ്ട് വ​രെ ജോ​ലി ബ​ഹി​ഷ്‌​ക​രി​ച്ച് നി​ല്‍പ് സ​മ​രം ന​ട​ത്തും. കേ​ര​ള​ത്തി​ലെ 109 ഐ.​എം.​എ ശാ​ഖ​ക​ളി​ലെ​യും ഡോ​ക്ട​ര്‍മാ​ര്‍ ചെ​റു​സം​ഘ​ങ്ങ​ളാ​യി​ട്ടാ​ണ് നി​ല്‍പ് സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക. ഐ.​എം.​എ കൊ​ച്ചി ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ഗ​ര​ത്തി​ലെ മു​ഴു​വ​ന്‍ ആ​ശു​പ​ത്രി​ക​ളി​ലെ​യും ഡോ​ക്ട​ര്‍മാ​ര്‍ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ശാ​ഖ പ്ര​സി​ഡ​ൻ​റ് ഡോ. ​ടി.​വി.​ര​വി, സെ​ക്ര​ട്ട​റി ഡോ. ​അ​തു​ല്‍ ജോ​സ​ഫ് മാ​നു​വ​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ആ​യു​ര്‍വേ​ദം ഇ​ന്ത്യ​യു​ടെ ത​ന​ത് പാ​ര​മ്പ​ര്യ​ചി​കി​ത്സ രീ​തി​യാ​ണ്. ഇ​ത് സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. മോ​ഡേ​ണ്‍ മെ​ഡി​സി​നി​ല്‍ അ​നു​വ​ര്‍ത്തി​ക്കു​ന്ന 58ത​രം ശ​സ്ത്ര​ക്രി​യ​ക​ള്‍ ആ​യു​ര്‍വേ​ദ വി​ദ​ഗ്ധ​രെ​ക്കൊ​ണ്ട് ന​ട​ത്തി​ക്കു​വാ​നു​ള്ള കേ​ന്ദ്ര സ​ര്‍ക്കാ​റിെൻറ തീ​രു​മാ​ന​ത്തി​നെ​തി​രെ​യാ​ണ് സ​മ​രം. ഈ ​മാ​സം 11ന് ​രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കീ​ട്ട് ആ​റ് വ​രെ കോ​വി​ഡ് ചി​കി​ത്സ, അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളെ മാ​ത്രം ഒ​ഴി​വാ​ക്കി ഐ.​എം.​എ രാ​ജ്യ വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്ക് സ​മ​ര​ത്തി​നും ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMACOVID treatmentDoctors' strike
Next Story