പി.പി.ഇ കിറ്റ് ധരിച്ച് ഡോക്ടർമാരുടെ സെക്രട്ടേറിയറ്റ് സമരം
text_fieldsതിരുവനന്തപുരം: ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് പി.പി.ഇ കിറ്റ് ധരിച്ച് സെക്രേട്ടറിയറ്റിന് മുന്നിൽ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം. ഗവ. പി.ജി മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.പി.എം.ടി.എ) ആണ് സമരം നടത്തിയത്. ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകത തിരുത്തുക, നിയമാനുസൃത സ്ഥാനക്കയറ്റം നടത്തുക, നിലവിലെ ബത്തകൾ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.
മെഡിക്കൽ േകാളജുകളിൽ മൂന്ന് മണിക്കൂർ ഒ.പി ബഹിഷ്കരിച്ച് ഡോക്ടർമാർ നേരത്തെ സൂചന പണിമുടക്ക് നടത്തിയിരുന്നു. ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അടുത്ത ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

