ഡോക്ടറുടെ കുറിപ്പടിയും ലാബ്ഫലവും മലയാളത്തിലാക്കണമെന്ന് കമീഷന്‍
text_fieldsതിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയും ലാബ് ഫലവും മലയാളത്തിലാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. രോഗിയും ഡോക്ടറും തമ്മിലുള്ള ആശയവിനിമയം സുതാര്യമാകുന്നതിനാണിത്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും മെഡിക്കല്‍ പരിശോധനറിപ്പോര്‍ട്ടുകള്‍ മാതൃഭാഷയിലാക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. പാലക്കാട് പാറശ്ശേരി സേതുമാധവന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരന്‍െറ ഗര്‍ഭിണിയായ ഭാര്യയുടെ പ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍ ആയിരുന്നെന്നും ഗര്‍ഭപാത്രത്തിന് വികാസമില്ലാത്തതിനാല്‍ ഗര്‍ഭസ്ഥശിശുക്കള്‍ മരിച്ചതായും ഡോക്ടര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് അധികൃതരില്‍ നിന്ന് കമീഷന്‍ വിശദീകരണം വാങ്ങി. ഗര്‍ഭാവസ്ഥയിലുള്ളത് ഇരട്ടക്കുട്ടികളാണെന്ന് ഒ.പി ടിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നതായാണ് അധികൃതരുടെ വിശദീകരണം. ഒ.പി രജിസ്റ്ററില്‍ ഇരട്ടക്കുട്ടികളാണെന്ന് രേഖപ്പെടുത്തിയതുകൊണ്ടുമാത്രം രോഗിയോ ബന്ധുക്കളോ അത് അറിയണമെന്നില്ളെന്ന് കമീഷന്‍ ചൂണ്ടിട്ടി. ഒ.പി ടിക്കറ്റിലുള്ളത് ഇംഗ്ളീഷിലുള്ള കുറിപ്പുകളും വിദഗ്ധര്‍ക്ക് മാത്രം മനസ്സിലാകുന്ന സൂചകങ്ങളുമാണെന്നും കണ്ടത്തെി.
ആംബുലന്‍സ് നല്‍കാത്തത് മനുഷ്യാവകാശലംഘനമാണെന്നും ഉത്തരവില്‍ പറഞ്ഞു. ഇരട്ടക്കുട്ടികളുടെ മരണത്തില്‍ ആശുപത്രിയുടെയും ഡോക്ടര്‍മാരുടെയും ഭാഗത്ത് വീഴ്ച ഉണ്ടായില്ളെന്ന് സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുനരന്വേഷണം നടത്തണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
