Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോക്ടർമാർ സമരം...

ഡോക്ടർമാർ സമരം രണ്ടാഴ്ചത്തേക്ക് മാറ്റി

text_fields
bookmark_border
ഡോക്ടർമാർ സമരം രണ്ടാഴ്ചത്തേക്ക് മാറ്റി
cancel

തി​രു​വ​ന​ന്ത​പു​രം: ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ര​ണ്ടാ​ഴ്ച ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ സ​മ​ര​പ​രി​പാ​ടി​ക​ൾ ര​ണ്ടാ​ഴ്ച​ത്തേ​ക്ക്​ മ​ര​വി​പ്പി​ക്കാ​ൻ കെ.​ജി.​എം.​സി.​ടി.​എ തീ​രു​മാ​നി​ച്ചു. ബു​ധ​നാ​ഴ്ച ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് പ്രാ​ഥ​മി​ക ധാ​ര​ണ​യാ​യ​ത്. അ​തേ​സ​മ​യം, ധാ​ര​ണ പ്ര​കാ​രം തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ 11ന് ​തു​ട​ങ്ങാ​നി​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം ര​ണ്ടാ​ഴ്ച​ക്കു​ശേ​ഷം പു​ന​രാ​രം​ഭി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

2017 ജൂ​ലൈ ഒ​ന്നു​മു​ത​ലു​ള്ള നോ​ൺ പ്രാ​ക്ടീ​സി​ങ് അ​ല​വ​ൻ​സ് കു​ടി​ശ്ശി​ക​യും പേ​ഷ്യ​ൻ​റ്​ കെ​യ​ർ അ​ല​വ​ൻ​സ് കു​ടി​ശ്ശി​ക​യും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ശ​ക്ത​മാ​യി ശി​പാ​ർ​ശ ചെ​യ്യു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തെ​പ്പ​റ്റി പ​ഠി​ച്ച്​ തീ​രു​മാ​നം അ​റി​യി​ക്കാ​ൻ നി​യോ​ഗി​ച്ച സ​മി​തി ര​ണ്ടാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. ഇ​ക്കാ​ര്യ​ങ്ങ​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പെ​രു​മാ​റ്റ​ച്ച​ട്ടം ബാ​ധ​ക​മാ​യി​രി​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​യും യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctors strike
News Summary - Doctors postponed the strike for two weeks
Next Story