Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവെച്ചതാണെന്ന് പ്രാഥമിക നിഗമനം
dr abirami balakrishnan
cancel
camera_alt

ഡോ. അഭിരാമി ബാലകൃഷ്ണൻ

തിരുവനന്തപുരം: ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റെസിഡന്റ്‌ ഡോ. അഭിരാമി ബാലകൃഷ്ണനെ(30)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് ഭക്ഷണത്തിനുശേഷം മുറിയിൽ കയറി വാതിലടിച്ച അഭിരാമിയെ ഏറെനേരം വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

തിരുവനന്തപുരം ഉള്ളൂരിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ പേയിം​ഗ് ഗസ്‌റ്റായാണ് അഭിരാമി താമസിക്കുന്നത്. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം ഉൾപ്പെടെ ഒ.പി ഡ്യൂട്ടിയിലുണ്ടായിരുന്നു. കൊല്ലം സ്വദേശിയായ ഡോ.പ്രതീഷ് രഘുവാണ് അഭിരാമിയുടെ ഭർത്താവ്. നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.

വെള്ളനാട് ഭഗവതി ക്ഷേത്രത്തിന് സമീപം അഭിരാമത്തിൽ ബാലകൃഷ്ണൻ നായർ - രമാദേവി ദമ്പതികളുടെ ഏകമകളാണ്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവെച്ചതാണെന്ന് പ്രാഥമിക നിഗമനം. മരണ കാരണം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ വ്യക്തമാകൂ. മെഡിക്കൽ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - doctor was found dead in the flat
Next Story