ജനറിക് പേര് നൽകാത്ത ഡോക്ടർമാർക്കെതിരെ നടപടിക്ക് നിർദേശം
text_fieldsതിരുവനന്തപുരം: രോഗികൾക്ക് മരുന്നിെൻറ ജനറിക് പേരുകൾ മാത്രമേ കുറിച്ച് നൽകാവൂ എന്നും ഇതു ലംഘിക്കുന്ന ഡോക്ടർമാർക്കെതിരെ നടപടിയെടുക്കുമെന്നും ഇന്ത്യൻ മെഡിക്കൽ കൗൺസിലിെൻറ മുന്നറിയിപ്പ്. മെഡിക്കൽ കൗൺസിൽ ആക്ടിെൻറ പരിധിയിൽ വരുന്ന എല്ലാ ഡോക്ടർമാർക്കും നിർദേശം ബാധകമാണ്. മരുന്നുകളുടെ ജനറിക് പേരിനു പകരം കമ്പനികളുടെ പേര് നൽകുന്നത് സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നിരുന്നു.
മരുന്നുകമ്പനികളും ഡോക്ടർമാരും തമ്മിൽ നിലനിൽക്കുന്ന രഹസ്യബന്ധവും ഇതിനു പിന്നിൽ ഉണ്ടെന്ന് ആക്ഷേപമുണ്ടായ സാഹചര്യത്തിൽ മെഡിക്കൽ കൗൺസിൽ ആക്ടിൽ ഭേദഗതി വരുത്തിയാണ് പുതിയ നിർദേശം പുറപ്പെടുവിച്ചത്. മരുന്നുകളുടെ ജനറിക് പേര് വലിയ അക്ഷരത്തിൽ വ്യക്തമായി എഴുതണമെന്നാണ് വ്യവസ്ഥ കൊണ്ടുവന്നത്.
ഏതെങ്കിലും ഡോക്ടർ ഇതു ലംഘിച്ചെന്ന് കണ്ടാൽ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മെഡിക്കൽ കൗൺസിൽ ഇന്ത്യൻ മെഡിക്കൽ രജിസ്ട്രിയിൽനിന്ന് അയാളുടെ പേര് ഒഴിവാക്കണം. ഇതുസംബന്ധിച്ച് മെഡിക്കൽ കൗൺസിൽ നോട്ടീസ് പ്രസിദ്ധീകരിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ/ ഡീൻമാർ എന്നിവർക്കും സംസ്ഥാന മെഡിക്കൽ കൗൺസിൽ പ്രസിഡൻറ്, ആരോഗ്യ സെക്രട്ടറിമാർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ തുടങ്ങിയവർക്ക് ഇതിെൻറ പകർപ്പ് അയച്ചിട്ടുണ്ട്.
യറിങ്ങിനും 5865 പേർ ഫാർമസി പ്രവേശന പരീക്ഷയും എഴുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
