Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓൺലൈൻ തട്ടിപ്പിൽ ഡോക്ടർക്ക് ഒന്നേകാൽ കോടി നഷ്ടമായി
text_fieldsbookmark_border
കണ്ണൂർ: നിക്ഷേപത്തിന് ഇരട്ടിയിലധികം ലാഭം ലഭിക്കുമെന്ന വാട്സ്ആപ് സന്ദേശം വിശ്വസിച്ച 71കാരനായ റിട്ട. ഡോക്ടർക്ക് ഒന്നേകാൽ കോടി രൂപ നഷ്ടമായി. ഈ വർഷം ജനുവരി രണ്ടുമുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് ഇത്രയും തുക നഷ്ടമായത്.
നിക്ഷേപത്തിന് ഇരട്ടിയിലധികം ലാഭം നൽകുമെന്ന് ചൂണ്ടിക്കാട്ടിയ സന്ദേശമാണ് ഇദ്ദേഹത്തിന് ആദ്യം ലഭിച്ചത്. തുടർന്ന് ലഭിച്ച ലിങ്കിൽ കയറുകയും ചെയ്തു. ആദ്യം കുറച്ച് പണം നിക്ഷേപിക്കാൻ സംഘം ആവശ്യപ്പെട്ടു. അതിന്റെ ചെറിയ ലാഭം താമസിയാതെ അക്കൗണ്ടിലേക്ക് തിരിച്ചുനൽകി.
വിശ്വാസ്യത നേടിയെടുത്തശേഷം കൂടുതൽ തുക നിക്ഷേപിക്കാൻ സംഘം ആവശ്യപ്പെടുകയായിരുന്നു
Next Story

