കുമളി: സ്വകാര്യ ആശുപത്രി ഉടമയായ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. തേനി കമ്പെത്ത ഓംകാർ ഹോസ്പിറ്റൽ ഉടമ ഡോ. പി. പ്രദീപ് രാജാണ് (45) മരിച്ചത്. കഴിഞ്ഞ 17ന് പനിയും മറ്റ് ലക്ഷണങ്ങളും കണ്ടതോടെ ഡോക്ടറെ മധുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കോവിഡ് ലക്ഷണങ്ങൾ വ്യക്തമായതോടെ തുടർചികിത്സക്ക് തേനി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച വൈകീട്ട് മരിക്കുകയായിരുന്നു.ഓംകാർ ആശുപത്രിയിൽ കോവിഡ് ബാധിതരായ മൂന്ന് പേരെ പ്രദീപ് രാജിെൻറ നേതൃത്വത്തിൽ ചികിത്സിച്ചിരുന്നു.
ഇവർ പിന്നീട് മരിച്ചു. ഇവരിൽനിന്ന് രോഗം പടർന്നിരിക്കാമെന്ന സംശയത്തെ തുടർന്നാണ് പനി കണ്ടെത്തിയതോടെ ഡോക്ടറെ മധുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിച്ച് യുവഡോക്ടർ മരിക്കാനിടയായത് തേനിയിൽ ആശങ്കക്കിടയാക്കി. മൃതദേഹം വ്യാഴാഴ്ച കമ്പത്ത് സംസ്കരിച്ചു.