എം.ഡി.എം.എയുമായി ഡോക്ടർ പിടിയിൽ
text_fieldsകൊച്ചി: എം.ഡി.എം.എയുമായി ഡോക്ടർ പിടിയിൽ. നോർത്ത് പറവൂർ സ്വദേശി ഹംജാദ് ഹസനാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഡോക്ടറെ മയക്കുമരുന്നുമായി പിടികൂടിയത്.
0.83 ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽനിന്നും കണ്ടെടുത്തത്. ഇയാൾക്ക് ലഹരിഇടപാടുണ്ടെന്ന വിവരത്തെ തുടർന്ന് ഏറെക്കാലമായി ഡാൻസാഫിന്റെ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
നേരത്തെ കൊച്ചിയിൽ ടി.ടി.ഇ മൂന്നു ഗ്രാം എം.ഡി.എം.എയുമായി പിടിയിലായിരുന്നു. ഇതിനുപിന്നാലെയാണ് ഡോക്ടർ മയക്കുമരുന്നുമായി പിടിയിലായിരിക്കുന്നത്.
എം.ഡി.എം.എയുമായി ആംബുലൻസ് ഡ്രൈവർ അറസ്റ്റിലായി
തളിപ്പറമ്പ്: എം.ഡി.എം.എയുമായി ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. കണ്ടിവാതുക്കലിലെ കായക്കൂൽ പുതിയ പുരയിൽ കെ.പി. മുഹമ്മദ് മുസ്തഫയാണ് 430 മില്ലിഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായത്. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസി. ഇൻസ്പെക്ടർ (ഗ്രേഡ്) പി.കെ. രാജീവന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടിവാതുക്കലിൽ ഇയാൾ പിടിയിലായത്.
കർണാടകയിലെ ആശുപത്രികളിലേക്ക് ആംബുലൻസിൽ രോഗികളുമായി പോകുമ്പോൾ എം.ഡി.എം.എ ശേഖരിച്ചു നാട്ടിലെത്തിക്കുകയാണ് പതിവ്. ചെറുപൊതികളിലാക്കി ആവശ്യക്കാർക്ക് നേരിട്ട് കൊടുക്കാതെ ഏതെങ്കിലും ഒരു സ്ഥലത്തുവെച്ച് ഫോട്ടോ എടുത്ത് ആവശ്യക്കാർക്ക് ലൊക്കേഷൻ അറിയിക്കുകയാണ് ചെയ്തിരുന്നത്.
എക്സൈസ് ഉദ്യോഗസ്ഥർ ഇയാളെ മാസങ്ങളായി നിരീക്ഷിച്ചുവരുകയായിരുന്നു. അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജേഷ്, മനോഹരൻ, എക്സൈസ് പ്രിവന്റിവ് ഓഫിസർ ഗ്രേഡ് മുഹമ്മദ് ഹാരിസ്, സിവിൽ എക്സൈസ് ഓഫിസർമാരായ വിജിത്ത്, കലേഷ്, ഡ്രൈവർ പ്രകാശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

