Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചികിത്സ പിഴവിൽ ഒന്നര...

ചികിത്സ പിഴവിൽ ഒന്നര വയസ്സുകാരന്‍റെ മരണം: ഡോക്ടർ അറസ്റ്റിൽ

text_fields
bookmark_border
ചികിത്സ പിഴവിൽ ഒന്നര വയസ്സുകാരന്‍റെ മരണം: ഡോക്ടർ അറസ്റ്റിൽ
cancel
camera_alt

മ​ഹേ​ഷ്​

Listen to this Article

ചി​റ്റൂ​ർ (പാ​ല​ക്കാ​ട്): ചി​കി​ത്സ പി​ഴ​വി​നെ​ത്തു​ട​ർ​ന്ന്​ ഒ​ന്ന​ര വ​യ​സ്സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. ആ​ന്ധ്ര​പ്ര​ദേ​ശ് കു​ർ​ണൂ​ൽ സ്വ​ദേ​ശി​യാ​യ ഡോ. ​മ​ഹേ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2018 ജ​നു​വ​രി 22നാ​യി​രു​ന്നു സം​ഭ​വം. വി​ള​യോ​ടി​യി​ലെ ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​ക്കെ​ത്തി​യ പാ​ട്ടി​കു​ളം ദ​ഫേ​ദ​ർ ച​ള്ള സ്വ​ദേ​ശി​യാ​യ സ​ന​ൽ കു​മാ​റി​ന്‍റെ മ​ക​ൻ ആ​ദി​ദേ​വാ​ണ് മ​രി​ച്ച​ത്.

സ​ന​ൽ​കു​മാ​റി​ന്‍റെ പ​രാ​തി​യി​ൽ മീ​നാ​ക്ഷി​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി. ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ​യു​ള്ള ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ മെ​ഡി​ക്ക​ൽ വി​ദ​ഗ്​​ധ​രു​ടെ പാ​ന​ലി​ന്‍റെ അ​ഭി​പ്രാ​യം ആ​വ​ശ്യ​മാ​യ​തി​നാ​ൽ മെ​ഡി​ക്ക​ൽ വി​ദ​ഗ്​​ധ​രു​ടെ അ​പെ​ക്സ് ബോ​ർ​ഡ് രൂ​പ​വ​ത്​​ക​രി​ച്ച് അ​ഭി​പ്രാ​യം തേ​ടി​യി​രു​ന്നു.

കു​ട്ടി​യെ ചി​കി​ത്സി​ച്ച ഡോ​ക്ട​റു​ടെ കൈ​പി​ഴ​വി​നാ​ലാ​ണ് മ​ര​ണ​മെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡോ​ക്ട​റെ ചി​റ്റൂ​ർ ഡി​വൈ.​എ​സ്.​പി സി. ​സു​ന്ദ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ന്ധ്ര​യി​ലെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorarrest
News Summary - doctor arrested in Chittoor
Next Story