Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിതിൻ രാജിന്‍റെ മരണം:...

നിതിൻ രാജിന്‍റെ മരണം: ഡോ.റാം കീഴടങ്ങി

text_fields
bookmark_border
നിതിൻ രാജിന്‍റെ മരണം: ഡോ.റാം കീഴടങ്ങി
cancel

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് വിദ്യാർഥി നിതിൻ രാജ് മരണപ്പെട്ട കേസില മുഖ്യപ്രതി ഡോ. റാം കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിൽ കീഴടങ്ങി. മൂന്നുമാസത്തോളം ഒളിവിലായിരുന്ന റാമിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് കാണിച്ച് കോടതി വിട്ടയക്കുകയായിരുന്നു.

കോടതി റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള ക്രൈം ബ്രാഞ്ചിന്‍റെ അപേക്ഷ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. അനുമതി ലഭിക്കാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് റാം കീഴടങ്ങിയതന്നാണ് നിഗമനം. കോടതി വിധി വന്നാലുടൻ അറസ്റ്റ് രേഖപ്പെടുത്തും.

ഡി.വൈ.എസ്.പി ജീവൻ ജോർജിനാണ് കേസിന്‍റെ പുതിയ അന്വേഷണ ചുമതല. അറസ്റ്റ് ചെയ്ത റാമിനെ വിട്ടയച്ചത് വിവാദമായതോടെയാണ് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം നീക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:surrenderAncharakandi Medical Collegemedical student deathkannur
News Summary - docter ram surrendered
Next Story