
അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാൻ ഉപയോഗിക്കരുത് -ഗീവർഗീസ് മാർ കൂറിലോസ്
text_fieldsകോഴിക്കോട്: അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിക്കരുതെന്ന് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് കേരളത്തിൽ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും നടക്കുന്നതായുള്ള പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ വർഗീയ പരാമർശനത്തിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നുമാർ മാർ കൂറിലോസ്.
'സുവിശേഷം സ്നേഹത്തിേന്റതാണ്, വിദ്വേഷത്തിേന്റതല്ല. അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണം. തർക്കങ്ങൾക്കായി പ്രഭാഷണങ്ങൾ ദുരുപയോഗം ചെയ്യരുത്' -മാർ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു.
മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ പ്രസ്താവനക്കെതിരെ രംഗത്തുവന്ന മുഖ്യമന്ത്രി പിണറായി വിജയനെയും മാർ കൂറിലോസ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
