Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുരുവായൂരിലെ...

ഗുരുവായൂരിലെ ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കരുത്; മുഖ്യമന്ത്രിക്ക്​ മറുപടിയുമായി കെ.എൻ.എ ഖാദർ

text_fields
bookmark_border
KNA Khader
cancel

തൃശൂർ: ഗുരുവായൂരിലെ ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ മുഖ്യമന്ത്രി ശ്രമിക്കര​ുതെന്ന്​ മണ്ഡലത്തിലെ യു.ഡി.എഫ്​ സ്ഥാനാർഥി കെ.എൻ.എ ഖാദർ. ഇവിടെ മനുഷ്യർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നും ആരെയും പ്രത്യേകമായി പ്രീണിപ്പിക്കുകയും പ്രീതിപ്പെടുത്തുകയും ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂരിൽ ഇടതുപക്ഷം തോൽക്കുമെന്ന ഇന്‍റലിജൻസ്​ റിപ്പോർട്ടാണ്​ മ​ുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട്​ ഓരോ കാര്യങ്ങൾ പറയിക്കുന്നത്​. എൽ.ഡി.എഫിന്​ ഗുരുവായൂർ മണ്ഡലത്തിൽ പരാജയം മണത്തു തുടങ്ങിയതിന്‍റെ ലക്ഷണമാണ്​ കാണുന്നത്​. തുടർ ഭരണം അസാധ്യമാണെന്ന്​ മുഖ്യമന്ത്രിക്ക്​ ഓരോ ദിവസവും ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂരിൽ ബി.ജെ.പി വോട്ടുകൾ ആകർഷിക്കാനുള്ള കാര്യങ്ങളാണ്​ യു.ഡി.എഫ്​ സ്ഥാനാർഥി കെ.എൻ.എ ഖാദർ നടത്തുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമർശനത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഒരു നിയോജക മണ്ഡലത്തിലും ബി.ജെ.പിയുടേയും എസ്​.ഡി.പി.ഐയുടേയും വോട്ട്​ എൽ.ഡി.എഫിന്​ ആവശ്യമില്ലെന്ന പ്രഖ്യാപനം മുഖ്യമന്ത്രിയിൽ നിന്ന്​ പ്രതീക്ഷിക്കുന്നു. താൻ എല്ലാ മനുഷ്യരോടും വോട്ട്​ ചോദിക്കും. അത്​ പാർട്ടി അടിസ്ഥാനത്തിൽ ചെയ്യുന്ന കാര്യമല്ല. ഇത്​ താൻ മാത്രം ചെയ്യുന്ന കാര്യമല്ല. എല്ലാ സ്ഥാനാർഥികളും എല്ലാ വോട്ടർമാരോടും വോട്ട്​ ചോദിക്കാറുണ്ട്​. അതുപോലെ താനും ചോദിക്കുമെന്നും കെ.എൻ.എ ഖാദർ പറഞ്ഞു.

ആരെയും പ്രത്യേകമായി പ്രീണിപ്പിക്കുകയോ പ്രീതിപ്പെടുത്തുകയോ ചെയ്യേണ്ട ആവശ്യമില്ല. പള്ളിയും അമ്പലവും ചർച്ചുമെല്ലാം തലയുയർത്തി നിൽക്കുന്ന ഇവിടെ ഹിന്ദുവിനും മുസ്​ലിമിനും ക്രിസ്​ത്യാനിക്കുമിടയിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. അതുണ്ടാക്കാൻ മുഖ്യമന്ത്രി ശ്രമിക്കരുത്​. താൻ നിയമസഭയിൽ സംസാരിച്ചതേ ഇപ്പോഴും പറഞ്ഞിട്ടുള്ളൂ. മുസ്​ലിം ലീഗിന്‍റെ നിലപാട്​ തന്നെയാണ്​ തന്‍റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala cmkna khaderUDF
News Summary - Do not try to divide the people of Guruvayur; KNA Khader replies to CM
Next Story