Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെസി​െൻറ പേരിൽ...

സെസി​െൻറ പേരിൽ ജി.എസ്​.ടി നിരക്ക്​ വർധിപ്പിക്കരുത്​ -തോമസ്​ ഐസക്​

text_fields
bookmark_border
thomas-isac
cancel

തിരുവനന്തപുരം: കോവിഡ്​ പ്രതിസന്ധിക്കിടെ സെസി​​െൻറ പേരിൽ കേന്ദ്രസർക്കാർ ജി.എസ്​.ടി നിരക്ക്​ വർധിപ്പിക്കരുതെന്ന്​ ധനകാര്യ മന്ത്രി തോമസ്​ ഐസക്​. ഈ സമയത്ത്​ നികുതി നിരക്ക്​ വർധിപ്പിക്കുന്നതിനെ കുറിച്ച്​ ചിന്തിക്കുന്നത്​ തെറ്റാണ്.​ കേരളം അതിനെ അനുകൂലിക്കില്ലെന്നും തോമസ്​ ഐസക്​ പറഞ്ഞു. കലാമെറ്റി സെസ്​ ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തോട്​ പ്രതികരിക്കുകയായിരുന്നു ധനകാര്യ മന്ത്രി.

രാജ്യത്തി​​െൻറ വരുമാനം നാലഞ്ച് ശതമാനം ചുരുങ്ങുമെന്ന്​ ​പറയുന്ന സമയത്ത് ​അധിക നികു​തി ഏർപ്പെടുത്തുന്നത്​ നിരുത്തരവാദപരമാണ്​. കഴിഞ്ഞ ജി.എസ്​.ടി കൗൺസിലിൽ ഇത്തരത്തിൽ ചില നിർദേശങ്ങളുണ്ടായിരുന്നു. എന്നാൽ ഒരു സംസ്ഥാനം പോലും അക്കാര്യം അനുകൂലിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. അന്നത്തെ അപേക്ഷിച്ച്​ ഭീകരമായ സാമ്പത്തിക തകർച്ചയാണ്​ രാജ്യത്ത്​ വന്നിരിക്ക​ുന്നത്​. അന്ന്​ അംഗീകരിക്കാത്ത കാര്യത്തിനായി ഏതെങ്കിലും സംസ്ഥാനം ഇന്ന്​ വാദിക്കുമെന്ന്​ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം നീക്കങ്ങളിൽ നിന്ന്​ കേന്ദ്ര സർക്കാർ പിൻവാങ്ങണം. ജി.എസ്​.ടി നിരക്കുകൾ എന്ത്​ വേണമെന്നുള്ളത്​ കോവിഡ്​ കാലം കഴിഞ്ഞിട്ട്​ ചർച്ച ചെയ്യാം. ഈ സമയത്ത്​ ഒരു കാരണവശാലും സെസി​​െൻറ പേരു പറഞ്ഞോ മറ്റെ​ന്തെങ്കിലും രീതിയിലോ ജി.എസ്​.ടി നിരക്ക്​ വർധിപ്പിക്കാൻ പാടില്ല. അത്തരമൊരു നീക്കത്തിന് ആവശ്യമായ പിന്തുണ​ ജി.എസ്.ടി കൗൺസിലിൽ കേന്ദ്ര സർക്കാറിന്​ ലഭിക്കുമെന്ന്​ തോന്നുന്നില്ലെന്നും തോമസ്​ ഐസക്​ പറഞ്ഞു.

റിസർവ്​ ബാങ്കിൽ നിന്ന്​ പണമെടുത്ത്​ സംസ്ഥാനങ്ങൾക്ക്​ നൽകുകയോ നേരിട്ട്​ ജനങ്ങൾക്ക്​ നൽകുകയോ ചെയ്യുകയാണ്​ കേന്ദ്ര സർക്കാറിന്​ മുമ്പിലുള്ള ഏക വഴി. ബാങ്കിന്​ പണം കൊടുത്തതുകൊണ്ടൊന്നും അത്​ ജനങ്ങളിലേക്ക്​ എത്തണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ എന്തു ചെയ്​താലും ജനം അത്​ സഹിച്ചുകൊള്ളുമെന്നാണ്​ ബി.ജെ.പി സർക്കാർ ചിന്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthomas isacmalayalam newsgst ratecalamity cess
News Summary - do not increese gst rate said thomas isac -kerala news
Next Story