Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊറോണയുടെ പേരിൽ എൻഡോസൾഫാൻ ദുരിതബാധിതരെ അവഗണിക്കരുത്​ -ഡോ. അംബികാസുതൻ മാങ്ങാട്

text_fields
bookmark_border
‘ദുരിതബാധിതരുടെ സങ്കടങ്ങൾ മുഖ്യമന്ത്രി അറിയണം’ പ്രതിഷേധ പരിപാടി നടത്തി
കൊറോണയുടെ പേരിൽ എൻഡോസൾഫാൻ ദുരിതബാധിതരെ അവഗണിക്കരുത്​ -ഡോ. അംബികാസുതൻ മാങ്ങാട്
cancel
camera_alt

എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പ്രതിഷേധ

പരിപാടി ഡോ. അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്​: ചികിത്സയും പെൻഷനും നൽകണമെന്നാവശ്യപ്പെട്ട് 'ദുരിതബാധിതരുടെ സങ്കടങ്ങൾ മുഖ്യമന്ത്രി അറിയണം' ബാനറിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കാഞ്ഞങ്ങാട് ബസ്​സ്​റ്റാൻഡിനടുത്ത് പ്രതിഷേധ പരിപാടി നടത്തി. ഡോ. അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു.

ദുരിതബാധിതർക്കു ലഭിക്കേണ്ട അവകാശങ്ങൾ കൊറോണയുടെ പേരിൽ നിഷേധിക്കരുതെന്ന്‌ അദ്ദേഹം സർക്കാറിനോടാവശ്യപ്പെട്ടു. ചികിത്സ നൽകാൻ സർക്കാർ ബാധ്യസ്ഥമാണെന്നും സർക്കാർ അത് നിറവേറ്റി ദുരിതബാധിതർ തെരുവിലിറങ്ങേണ്ട സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബ്​ദുൽ കാദർ ചട്ടഞ്ചാൽ, പവിത്രൻ തോയമ്മൽ, സി.വി. നളിനി, സുരേഷ് കാഞ്ഞങ്ങാട്, എം. കുഞ്ഞിക്കണ്ണൻ, എം. ശ്യാലിനി, അബ്​ദുൽ ഗനി, പി. സിന്ദു, ഓമന, മാധവി എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story