ബ്ലാക്ക് മാനെ പിടിക്കാൻ ആരും പുറത്തിറങ്ങേണ്ടെന്ന് പൊലീസ്
text_fieldsകാളികാവ്(മലപ്പുറം): ബ്ലാക്ക് മാനെ തേടി നാട്ടുകാർ സംഘടിച്ച് പുറത്തിറങ്ങുന്നത് അനുവദിക്കാനാവില്ലെന്ന് കാളികാവ് പൊലീസ്. സ്റ്റേഷൻ പരിധിയിലെ ചോക്കാട് പനിക്കോട്ടുമുണ്ട, മമ്പാട്ട് മൂല, മത്തപ്പെട്ടി പ്രദേശങ്ങളിൽ ബ്ലാക്ക് മാനെ കണ്ടതായി പ്രചാരണമുണ്ടായിരുന്നു.
ലോക്ക് ഡൗണ്‍ കാലത്തെ ബ്ലാക്ക് മാൻ ഇറങ്ങിയെന്ന പ്രചാരണം നാട്ടുകാർക്ക് തലവേദനയായിരുന്നു. നാട്ടിൽ പലയിടത്തും രാപ്പകൽ വ്യത്യാസമില്ലാതെ ബ്ലാക്ക് മാൻ വിലസുന്നുണ്ടെന്നാണ് പ്രചാരണം. എന്നാൽ ഇത്തരം പ്രചാരണങ്ങൾക്ക് മുന്നിൽ ലഹരി മാഫിയയാണെന്ന് പൊലീസ് സംശയിക്കുന്നത്.
ബ്ലാക്ക്മാനെ കൈകാര്യം ചെയ്യാനെന്ന പേരിൽ പലയിടത്തും യുവാക്കൾ സംഘടിച്ച് തോട്ടങ്ങളിലും മറ്റും എത്തുന്ന പ്രവണതയുണ്ട്. ഇത് അനുവദിക്കില്ലെന്നും കാളികാവ് പൊലീസ് ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ പറഞ്ഞു. ഇങ്ങനെ കൂട്ടം കൂടുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
