ആരവമടങ്ങി, മറക്കരുത് ഈ ജീവിതങ്ങൾ
text_fieldsആലപ്പുഴ കാഞ്ഞിരംചിറ തീരത്ത് മീൻപിടിത്തത്തിനുശേഷം പൊന്തുവള്ളം കരക്കെത്തിക്കുന്ന മത്സ്യെത്താഴിലാളി ക്ലീറ്റസും സഹായിയും - ചിത്രം: ബിമൽ തമ്പി
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആരവമടങ്ങുേമ്പാൾ മറക്കരുതാത്ത മുഖങ്ങളുണ്ട്. അവരുടെ ജീവിതത്തെ ബാധിക്കുന്ന പല വിഷയങ്ങളുമുണ്ട്. സമൂഹത്തിൽ ആരും ശ്രദ്ധിക്കാതെ പോകുന്ന ഈ മനുഷ്യരിൽ ചിലർ അധികാരത്തിൽ വരുന്നവർ അറിയാൻ ചില കാര്യങ്ങൾ പറയുന്നു
മത്സ്യം കിട്ടാനില്ല
ആലപ്പുഴ: മൂന്നാഴ്ചയായിട്ട് ഓളവും കാറ്റും വകവെക്കാതെ കടലിലേക്ക് വലയുമായി പോയിട്ട് 100 രൂപ തികച്ചുകിട്ടാറില്ല. ഉപജീവനം കണ്ടെത്താൻ ദിവസവും വരുകയും പോകുകയും ചെയ്യുന്ന സ്ഥിതിക്ക് മാറ്റമില്ല. ആലപ്പുഴ കാഞ്ഞിരംചിറയിൽ തീരത്തേക്ക് പൊന്തുവള്ളത്തിൽ വല നിറയാത്ത മീനുമായെത്തിയ മീൻ പിടിത്തക്കാരൻ ആലപ്പുഴ സ്വദേശി ക്ലീറ്റസിെൻറ വാക്കുകളാണിത്.
അധ്വാനത്തിെൻറ വിയർപ്പുതുള്ളികൾ മായുംമുേമ്പ കരക്ക് കാത്തിരുന്നവർ ഒാടിയെത്തി വള്ളം കരയിലേക്ക് കയറ്റാൻ സഹായിച്ചു. നാലും അഞ്ചും ആളുകൾ ചേർന്ന് പൊക്കിയെടുക്കാവുന്ന വല ശൂന്യം. കിട്ടിയതാകട്ടെ ചെറുമത്സ്യങ്ങളും. മീൻ കിട്ടാത്തതിനാൽ മത്സ്യത്തൊഴിലാളികളുടെ വീടുകൾ പലതും പട്ടിണിയിലാണ്. മത്സ്യസമ്പത്തുണ്ടായിരുന്ന കോവിഡ് കാലത്ത് പുറത്തിറങ്ങാൻ പറ്റിയിരുന്നില്ല. പണിക്ക് പോകേണ്ട സമയത്ത് മീനും കിട്ടുന്നില്ല.
പി.എ. മോഹനൻ (ബാർബർ ഷോപ് തൊഴിലാളി, പത്തനംതിട്ട)
ഏറെ കരുതൽ വേണ്ടത് യുവാക്കൾക്ക്
പത്തനംതിട്ട: കോവിഡ് വന്നതിൽപിെന്ന ജോലി കുറവാണ്. ജോലി ചെയ്യുന്നത് ഭയന്നുമാണ്. എപ്പോൾ വേണെമങ്കിലും രോഗം പിടിപെടാമെന്നും ബാർബർ ഷോപ് തൊഴിലാളിയായ രാജൻ പറയുന്നു. നഗരസഭ ലൈസൻസ് ഫീസ് കുത്തനെ കൂട്ടി. നിത്യവൃത്തിക്ക് ബുദ്ധിമുട്ടുകയാണ്. വീട്ടിൽ രോഗാവസ്ഥയുള്ള പ്രായമായവരുണ്ട്. അവർക്ക് എെന്തങ്കിലും അസുഖം വന്നാൽ ചികിത്സിക്കണം. അപ്പോൾ കടംവരും. അതിൽനിന്ന് കരകയറണമെങ്കിൽ ദീർഘനാെളടുക്കും. ഒരുദിവസം ജോലി ചെയ്യാനായിെല്ലങ്കിൽ ആകെ താളംതെറ്റും. എെൻറ രണ്ട് മക്കളും ബി.എസ്സിയും ബി.കോമും പാസായി നിൽക്കുകയാണ്. അവർക്ക് തൊഴിലിന് ഒരു സാധ്യതയുമില്ല. യുവാക്കൾക്കാണ് ഏറെ കരുതൽ വേണ്ടത്. ബാർബർ തൊഴിലാളികൾക്ക് സംവരണം ആവശ്യമാണ്.
രാജൻ ഹോട്ടൽ ജോലിക്കിടെ (തൊടുപുഴ)
ജീവിതച്ചെലവ് വർധിച്ചു; വരുമാനം കൂടുന്നില്ല
തൊടുപുഴ: ഏത് സർക്കാർ വന്നാലും ഹോട്ടൽ തൊഴിലാളികൾ എന്ന വിഭാഗത്തെ കാണാറേയില്ല. ഇതര തൊഴിലിടങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഞങ്ങളുടെ ജോലി. പുലർച്ചെ നാലുമണിക്ക് ജോലിക്ക് കയറും. അന്നന്ന് പണിയെടുത്താണ് കുടുംബം പോറ്റുന്നത്.
ഒരു ദിവസം ജോലിയില്ലെങ്കിൽ കാര്യങ്ങൾ തകിടം മറിയും. 20 വർഷമായി ഹോട്ടൽ ജോലി ചെയ്യുന്ന രാജൻ പറയുന്നു. ജീവിതച്ചെലവ് വല്ലാതെ വർധിച്ചെങ്കിലും ഇതിനനുസരിച്ച് വരുമാനം കൂടുന്നില്ല. ഇതൊന്നും ഒരു തെരഞ്ഞെടുപ്പിലും ചർച്ചയാകുന്നില്ല. ജനങ്ങൾക്ക് ഏതു സമയത്തും ഇടനിലക്കാരില്ലാതെ സമീപിക്കാൻ കഴിയുന്നയാളാകണം ജനപ്രതിനിധി.
ഇ.എസ്. ലൂസി (ഓട്ടോ ഡ്രൈവർ, എറണാകുളം )
ഈ കാലം വലിയ വെല്ലുവിളി
കൊച്ചി: തന്നെപ്പോലുള്ളവർക്ക് വലിയ വെല്ലുവിളിയാണ് ഈ കാലമെന്ന് എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിൽ ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന ഇ.എസ്. ലൂസി. 'ഇന്ധനവില മുതൽ 'ലൈഫ്'വരെ തെൻറ ജീവിത പ്രശ്നങ്ങളാണ്. അടിക്കടിയാണ് ഇന്ധനവില വർധിക്കുന്നത്. രണ്ടരലക്ഷം വീടുകൾ നൽകിയെന്ന് അവകാശപ്പെടുമ്പോഴും അതിെൻറ ഗുണഭോക്താവാകാതെ പോയതിെൻറ നിരാശയും ലൂസിക്കുണ്ട്. ലൈഫ് ഭവനപദ്ധതിയിൽ അപേക്ഷ നൽകി ദീർഘനാളായി കാത്തിരിക്കുകയാണ്. ഇപ്പോൾ പറയുന്നത് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ശരിയാക്കിത്തരാം എന്നാണ്.
സി.എം. ഷംസീർ (പാലക്കാട്)
ഇന്ധന വില വാഴയില കച്ചവടക്കാരുടെ നട്ടെല്ല് തകർത്തു
പാലക്കാട്: നല്ല നിലയിൽ പോയിരുന്ന വാഴയിലക്കച്ചവടത്തിെൻറ നെട്ടല്ല് തകർത്തത് കോവിഡും ഇന്ധന വിലവർധനയുമാണെന്ന് ഷംസീർ പറഞ്ഞു. മഹാമാരിയിൽ കുടുങ്ങി കല്യാണ ചടങ്ങുകൾ കുറഞ്ഞു. ഹോട്ടലുകൾക്കുകൂടി താഴ്വീണതോടെ വാഴയില ആർക്കും വേണ്ടാതായി. തമിഴ്നാട്ടിൽനിന്നാണ് വാഴയില വരുന്നത്.തെരഞ്ഞെടുപ്പ് ചർച്ചകളിലൊന്നും ചെറുകിട കച്ചവടക്കാരുടെ പ്രശ്നം ചർച്ച വിഷയമായി വന്നതായി തോന്നുന്നില്ല.
കെ.പി. ഹംസ (കോഴിക്കോട്)
ഓർക്കണം, തെരുവു കച്ചവടക്കാെരയും
കോഴിക്കോട്: നഗരത്തിൽ കോവിഡ് കാലത്ത് ഏറ്റവും സജീവമായ മേഖലയാണ് തെരുവുകച്ചവടം. സൺഡേ മാർക്കറ്റിൽ മേലേപ്പാളയത്ത് ഫുട്പാത്ത് കച്ചവടം നടത്തിയാണ് വെള്ളയിൽ സ്വദേശി കെ.പി. ഹംസ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ജില്ലയിൽ അഞ്ചര ലക്ഷത്തോളവും സംസ്ഥാനത്ത് 25 ലക്ഷത്തോളവും തെരുവ് കച്ചവടക്കാരുണ്ടെങ്കിലും അവരെല്ലാം കടുത്ത അരക്ഷിതാവസ്ഥയിലാണെന്ന് അദ്ദേഹം പറയുന്നു. പല തെരുവു കച്ചവടക്കാരും നേരേത്ത വലിയ കച്ചവടം നടത്തി പൊളിഞ്ഞവരുമാണ്.
ജോലിത്തിരക്കിൽ ചെറിയാൻ ജെ. ജോർജ് (കോട്ടയം) -ദിലീപ് പുരക്കൽ
പാവങ്ങളുടെ വിഷയം ആരും പറഞ്ഞിട്ടില്ല, പറയുകയുമില്ല
േകാട്ടയം: 'അല്ലെങ്കിലും സാധാരണക്കാരുടെ വിഷയങ്ങൾ ചർച്ചചെയ്ത തെരഞ്ഞെടുപ്പുേണ്ടാ. അന്നന്ന് അരി വാങ്ങാൻ എല്ലുമുറിയെ പണിയെടുക്കുന്ന സാധാരണക്കാരോട് പറയുന്നത് കോടികളുെട വികസനങ്ങളും. പാവങ്ങളുടെ വിഷയം ആരും പറഞ്ഞിട്ടില്ല, പറയുകയുമില്ല. 45 വർഷമായി പഞ്ചറൊട്ടിക്കുന്ന ജോലിയിലാണ്. ഞങ്ങളുടെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരുതവണപോലും കേട്ടിട്ടില്ല. ഇത്തവണയും സ്ഥിതിയിൽ മാറ്റമില്ല' -കോട്ടയം വാരിശ്ശേരിയിൽ പഞ്ചർകട നടത്തുന്ന ഒളശ്ശ പോത്തൻമാലിയിൽ ചെറിയാൻ ജെ. ജോർജ് പറയുന്നു. കടകളുടെ വാടകയടക്കം വർധിക്കുകയാണ്. ഇതൊന്നും രാഷ്ട്രീയക്കാരുടെ വിഷയമാകുന്നില്ല. അല്ലെങ്കിൽ വിഷയമാക്കുന്നില്ല -അദ്ദേഹം പറഞ്ഞു.
ട്യൂബ്ലെസ് ടയറുകൾ വ്യാപകമായതോടെ പഞ്ചറുകൾ കുറഞ്ഞിട്ടുണ്ട്. ടയര് റീട്രെഡ് മേഖലയും പ്രതിസന്ധിയിലാണ്. റേഡിയൽ ടയർ എത്തിയതോടെ റീട്രെഡിങ് ഇല്ലാതായി.
കുമാർ (തിരുവനന്തപുരം)
പാവങ്ങളുെട കൂടെ നിൽക്കണം
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ സാധാരണക്കാരെൻറ വിഷയങ്ങളിലേക്ക് ഒരു പാർട്ടിയും കടക്കുന്നില്ലെന്നാണ് തലസ്ഥാനത്ത് ഉന്തുവണ്ടിയിൽ പഴക്കച്ചവടം നടത്തുന്ന കുമാറിന് പറയാനുള്ളത്. 'പല വിഷയങ്ങളും ചൂടേറിയ ചർച്ചയാണ്. ഏത് സർക്കാർ വന്നാലും ഒന്നേ പറയാനുള്ളൂ... പാവങ്ങളെ നോക്കണം, പാവങ്ങളുെട കൂടെ നിൽക്കണം. പണച്ചാക്കുകളുടെ കൂടെ നിന്നിട്ട് കാര്യമില്ല. അവരുടെ ൈകയിൽ കെട്ടുകണക്കിന് കാശുണ്ട്'. ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്ന ജോലി തുടങ്ങിയിട്ട് 25 വർഷം കഴിഞ്ഞു. മാങ്ങയും മുന്തിരിയുമൊക്കെ ചാലക്കേമ്പാളത്തിൽ നിന്നെടുത്ത് സെക്രേട്ടറിയറ്റിനു സമീപത്ത് എത്തിച്ചാണ് കച്ചവടം. സാധാരണ കൂലിവേലക്കാരാണ് വല്ലതും വാങ്ങുന്നത്. ആളുകെള ൈകയിൽ പൈസ വേണ്ടേ എന്നാണ് നെയ്യാറ്റിൻകര തിരുപുറം സ്വദേശി കുമാറിെൻറ ചോദ്യം.
മൃതദേഹം സംസ്കരിക്കാൻ കുഴിയെടുക്കുന്ന ശിവരാമൻ (തൃശൂർ)
സർക്കാർ സഹായം അർഹരിലെത്തണം
തൃശൂർ: നഗരസഭയിലെ ലാലൂർ പൊതുശ്മശാനത്തിലെത്തുന്ന അനാഥ മൃതദേഹങ്ങൾ കുഴിച്ചിടുന്ന തെൻറ ജോലി പുണ്യപ്രവൃത്തിയാണെന്ന് ശിവരാമൻ പറയുന്നു. 32 വർഷമായി തൃശൂർ കോർപറേഷെൻറ ജോലിക്കാരനാണ് ഞാൻ. വിരമിക്കാൻ 11 മാസം. ഞങ്ങളുടെ ചെലവ് കണ്ടെത്താൻ അധ്വാനിച്ചാണെങ്കിലും ഞങ്ങളെക്കൊണ്ടാകും. ചികിത്സസഹായം ആവശ്യമുള്ള ഒരുപാട് പേർ പരമദാരിദ്രത്തിൽ കഴിയുന്നുണ്ട്. സർക്കാർ സഹായം അർഹതപ്പെട്ട അവരിലെത്തട്ടെ.
റുഷൈദ. എൻ കണ്ണമംഗലം, വേങ്ങര
വേതനത്തിൽ 'പരിധിക്ക് പുറത്ത്'
മലപ്പുറം: അധ്യാപകരിൽ ഒരു വിഭാഗത്തെ സംബന്ധിച്ച് ഏറെ ദുരിതം നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് റുഷൈദ പറയുന്നു. സ്കൂൾ തുറക്കാത്തതുമൂലം കഴിഞ്ഞ അധ്യയന വർഷം എവിടെയും ദിവസവേതനക്കാരെ നിയമിച്ചില്ല. മിക്കവരെക്കൊണ്ടും ഓൺലൈനിൽ ക്ലാസെടുപ്പിച്ചെങ്കിലും രേഖകളിലില്ലാത്ത പ്രവർത്തനമായതിനാൽ സൗജന്യ സേവനമായിരുന്നു. കോവിഡ് കാലത്ത് അരപ്പട്ടിണിയുമായി ജീവിതം തള്ളിനീക്കുകയായിരുന്നു ദിവസ വേതനക്കാരിൽ ഭൂരിഭാഗവും.
എം.കെ. റഷീദ് (ഹോട്ടൽ പാചകത്തൊഴിലാളി തരുവണ, വയനാട്)
പ്രചാരണത്തിലും പ്രസംഗത്തിലും ഞങ്ങളില്ല
വയനാട്: ചെറുകിട ഹോട്ടലുകളിലെ പാചകത്തൊഴിലാളികളുടെ ജീവിതപ്രശ്നങ്ങൾ ഒരു മുന്നണിയും ചർച്ചചെയ്തിട്ടില്ലെന്ന് റഷീദ് പറയുന്നു. ശരിക്കും അസംഘടിത വർഗം. കൂലി കാലങ്ങളായി മുതലാളിമാരാണ് നിശ്ചയിക്കുന്നത്. ഉദ്യോഗസ്ഥർ മുതലാളിമാരുമായി ഒത്തുകളിക്കുന്നത് തടയണം. അവരെക്കൊണ്ട് കൃത്യമായി ജോലിചെയ്യിക്കുന്ന സർക്കാർ വരണമെന്നാണ് ആഗ്രഹം.
മുഹമ്മദ് കുഞ്ഞി (കാസർകോട്)
ചുമട്ടുതൊഴിലാളികൾക്കുമുണ്ട് പറയാൻ
കാസർകോട്: കൂലി ഏകോപനമില്ലാത്തതാണ് ചുമട്ടുതൊഴിൽ മേഖലയിലെ പ്രധാന പ്രശ്നമെന്ന് ബോ വിക്കാനത്തെ മുഹമ്മദ് കുഞ്ഞി പറയുന്നു. വിരമിക്കുന്നവർക്ക് സർക്കാർ ആനുകൂല്യം ലഭിക്കുന്നില്ല. സിമൻറും മറ്റു സാധനങ്ങളും ഓൺലൈനിലായതിനാൽ കടക്കാർക്ക് നേരിട്ടെത്തുന്നു. കൂലിക്കാർക്ക് ഇറക്കാനോ കയറ്റാനോ ജോലിയില്ല. ഗോഡൗണുകളിലെ ജോലിക്കാർക്കു മാത്രമാണ് കുറച്ചെങ്കിലും പണിയുള്ളത്.
ലീല (കണ്ണൂർ)
സ്വപ്നം, ചെറിയൊരു കടമുറി
'രാവിലെ മുതൽ ഇരുട്ടുംവരെ പെട്ടിക്കട തുറന്നുവെച്ചാലും ചിലപ്പോൾ ഒന്നും കിട്ടില്ലെന്ന് കണ്ണൂരിലെ ലീല പറയുന്നു. സ്കൂളുകൾ തുറക്കാത്തതിനാൽ മിഠായി വാങ്ങാൻ പോലും ആരുമെത്തുന്നില്ല. സർക്കസ് പെൻഷനെ ആശ്രയിച്ചാണ് ജീവിതം. മറ്റു പെൻഷനുകൾ വർധിപ്പിച്ചപ്പോഴും സർക്കസ് പെൻഷൻ ഇപ്പോഴും 1,200 രൂപയാണ്. അതുതന്നെ പലപ്പോഴും കുടിശ്ശികയാണ്. സർക്കസിലായിരുന്നപ്പോൾ സംഭവിച്ച പരിക്കിൽനിന്ന് മോചിതയായിട്ടില്ല. മരുന്നിനുതന്നെ ആയിരത്തിലധികം രൂപവേണം. പെട്ടിക്കടക്ക് പകരം ചെറിയൊരു കടമുറി എക്കാലത്തെയും സ്വപ്നമാണ്. 72 വയസ്സായതിനാൽ വായ്പയൊന്നും ലഭിക്കില്ല. സർക്കാർ സഹായിക്കുമെന്നാണ് പ്രതീക്ഷ'. സഹോദരിക്കൊപ്പമാണ് ലീല താമസിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.