അരൂരിൽ മത്സരിക്കേണ്ടെന്ന് ബി.ഡി.ജെ.എസ്
text_fieldsചേര്‍ത്തല: ഉപതെരഞ്ഞെടുപ്പില്‍ അരൂരിൽ സ്ഥാനാർഥിയെ നിർത്തേെണ്ടന്ന് ബി.ഡി.ജെ.എസ്. സം സ്ഥാന കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്. എൻ.ഡി.എയിൽ അര്‍ഹമായ പരിഗണന കിട്ടാത്തതിനാലാണ് തീരുമാനമെന്ന് സംസ്ഥാന പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. വ്യാഴാഴ്ച അമിത്ഷാ അടക്കമുള്ളവരെ കണ്ടശേഷം 30ന് അന്തിമ തീരുമാനമെടുക്കും.
സംസ്ഥാനത്ത് എന്‍.ഡി.എ സംവിധാനം തെരഞ്ഞെടുപ്പു കാലത്തുള്ളതു മാത്രമായി മാറിയിരിക്കുകയാണെന്നും അതിൽ പ്രതിഷേധമുണ്ടെന്നും തുഷാർ പറഞ്ഞു. എന്‍.ഡി.എയില്‍ തന്നെ തുടരും. ആവശ്യമായി വരുന്ന സമയത്ത് വേണ്ട തീരുമാനമെടുക്കും. പിന്നില്‍നിന്ന് കുത്തുന്ന നയം ബി.ഡി.ജെ.എസിനില്ല. അരൂരില്‍ എന്‍.ഡി.എ ആരെ സ്ഥാനാർഥിയാക്കിയാലും പിന്തുണക്കും - തുഷാർ പറഞ്ഞു.
