ഡി.എൻ.എ ഫലം വന്നു; മരിച്ചതു പൊന്നമ്മ തന്നെ
text_fieldsഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ കൊല ചെയ്യപ്പെട്ട് അഴുകിയനി ലയിൽ കണ്ടെത്തിയ മൃതദേഹം ആശുപത്രി പരിസരത്ത് ലോട്ടറി വിൽപന നടത്തിയ ചങ്ങനാശ്ശേരി ത ൃക്കൊടിത്താനം പുത്തൻപറമ്പിൽ പൊന്നമ്മയുടേതെന്ന് (55) ഡി.എൻ.എ ഫലം. കാൻസർ വാർഡിെൻറ പ ിൻഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തിയപ്പോൾ തലയോട്ടി പൊട്ടിയും കൈകാലുകളിലെ മാംസം തെരുവുനായ്ക്കൾ ഭക്ഷിച്ച് എല്ലുകൾ മാത്രമായ നിലയിലുമായിരുന്നു. ശേഷിച്ച ഭാഗം പൂർണമായും അഴുകിയതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
മൃതദേഹത്തിൽനിന്നെടുത്ത രക്തവും മകൾ സന്ധ്യയുടെ ശരീരത്തിൽനിന്നെടുത്ത രക്തസാമ്പിളും തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിൽ ഡി.എൻ.എ പരിശോധനക്ക് അയക്കുകയായിരുന്നു. ഫലം വന്നതോടെ മകൾ സന്ധ്യക്ക് മൃതദേഹം വിട്ടുനൽകാമെന്ന് പൊലീസ് അറിയിച്ചു. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ മൃതദേഹം എവിടെ സംസ്കരിക്കുമെന്നറിയാതെ സന്ധ്യ ബുദ്ധിമുട്ടി. മുട്ടമ്പലത്തെ പൊതുശ്മശാനത്തിൽ സൗജന്യമായി ഞായറാഴ്ച രാവിലെ 11ന് സംസ്കരിക്കാമെന്ന് കോട്ടയം നഗരസഭ ചെയർപേഴ്സൻ ഡോ. പി.ആർ. സോന അറിയിച്ചു.
മൃതദേഹം മുട്ടമ്പലംവരെ എത്തിക്കുന്നതിന് ആംബുലൻസ് വിട്ടുനൽകാമെന്ന് ആശുപത്രി ആർ.എം.ഒ ഡോ. ആർ.പി. രഞ്ചിനും അറിയിച്ചു.
ജൂലൈ 13നാണ് കാൻസർ വാർഡിെൻറ പിൻഭാഗത്ത് അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കുടുംബശ്രീ ജീവനക്കാർ കണ്ടത്. മൃതദേഹം തിരിച്ചറിഞ്ഞ മകൾ സന്ധ്യ, അമ്മയോടൊപ്പം വർഷങ്ങളായി കഴിഞ്ഞ സത്യൻ എന്നയാൾ കൊലപ്പെടുത്തിയതാണെന്നും പൊലീസിനോട് പറഞ്ഞു.
ഇയാളെ പിടികൂടിയെങ്കിലും കുറ്റം സമ്മതിച്ചില്ല. പിന്നീട് സത്യനെ നിരീക്ഷണത്തിനു വിധേയമാക്കി ജൂലൈ 15ന് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ജൂലൈ എട്ടിന് രാത്രി കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസിനോട് സമ്മതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
