കേരളത്തിന് സഹായഹസ്തം നീട്ടി ഡി.എം.കെയും
text_fieldsചെന്നൈ: പ്രളയക്കെടുതിയിലായ കേരളത്തിന് കൈത്താങ്ങായി ഡി.എം.കെയും. അവശ്യസാധനങ്ങൾ ശേഖരിക്കാൻ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ രണ്ടുദിവസം മുമ്പ് ജില്ല കമ്മിറ്റികൾ ക്ക് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് ആദ്യഘട്ടത്തിൽ ശേഖരിച്ച 60ലധികം ലോഡ് വസ്തുക്കളാണ് കേരളത്തിലേക്ക് അയക്കുക.
അരി, പലവ്യഞ്ജനം, വസ്ത്രം, സാനിറ്ററി നാപ്കിൻ, ജീവൻരക്ഷ മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ, പഠനസാമഗ്രികൾ തുടങ്ങിയവയാണ് പ്രവർത്തകർ ശേഖരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് പാർട്ടി ആസ്ഥാനമായ ചെന്നൈ അണ്ണാ അറിവാലയത്തിൽ നടന്ന ചടങ്ങിൽ ഡി.എം.കെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ കേരളഘടകം സെക്രട്ടറി പുതുക്കോട്ട മുരുകേശന് കൈമാറി.
