ഡി.എല്‍.എഫ്: ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയേക്കും
text_fieldsകൊച്ചി: ചിലവന്നൂര്‍ കായല്‍ കൈയേറി നിര്‍മിച്ച ഡി.എല്‍.എഫ് ഫ്ളാറ്റ് പൊളിച്ചു നീക്കേണ്ടതില്ളെന്നും പകരം ഒരു കോടി രൂപ പിഴയടച്ചാല്‍ മതിയെന്നുമുള്ള ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയേക്കും. വസ്തുതകള്‍ കണക്കിലെടുക്കാതെയുള്ളതാണ് ഡിവിഷന്‍ബെഞ്ചിന്‍െറ വിധിയെന്ന് ചൂണ്ടിക്കാട്ടി അടുത്ത ദിവസം തന്നെ സുപ്രീം കോടതിയെ സമീപിക്കാനാണ് നീക്കം.
അപ്പീല്‍ നല്‍കണമെന്ന നിലപാടാണ് സര്‍ക്കാറിനുള്ളതെങ്കിലും കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ളെന്ന് അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് പറഞ്ഞു. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ സമ്മേളനവുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ജനറല്‍ ഇപ്പോള്‍ മധുരയിലാണ്. അദ്ദേഹം മടങ്ങിയത്തെിയ ശേഷമേ അന്തിമ നടപടിയുണ്ടാകൂ.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റിന്‍െറ ഭാഗം പൊളിച്ചു നീക്കണമെന്ന 2014 ഡിസംബര്‍ എട്ടിലെ സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ ഡി.എല്‍.എഫ് നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ബെഞ്ചിന്‍െറ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
