Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.എൽ.എഫ്​ ഫ്ലാറ്റ്​​:...

ഡി.എൽ.എഫ്​ ഫ്ലാറ്റ്​​: ഇടക്കാല ഉത്തരവില്ലെന്ന്​ സുപ്രീംകോടതി

text_fields
bookmark_border
Dlf-flat
cancel

ന്യൂഡൽഹി: പരിസ്​ഥിതി നിയമം ലംഘിച്ച്​ ​െകാച്ചിയിലെ ചിലവന്നൂരിൽ നിർമിച്ച ഫ്ലാറ്റുകൾ നിർമാണം പൂർത്തിയാക്കിയതി​​െൻറ സർട്ടിഫിക്കറ്റ്​ നൽകാൻ ഇടക്കാല ഉത്തരവ്​ പുറപ്പെടുവിക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. നാലാഴ്​ചക്കകം കേസ്​ പരിഗണിക്കു​േമ്പാൾ ഇൗ ആവശ്യം പരിശോധിക്കാമെന്ന്​ സുപ്രീംകോടതി വ്യക്​തമാക്കി.

പരിസ്​ഥിതി നിയമം ലംഘിച്ച്​ നിർമിച്ച ചിലവന്നൂരിലെ ഫ്ലാറ്റുകൾ​ പൊളിച്ചുകളയണമെന്ന തീരദേശ പരിപാലന അതോറിറ്റിയുടെ നിലപാടിനെതിരെ ഡി.എൽ.എഫിന്​ അനുകൂലമായി കേരള ഹൈകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ അ​തോറിറ്റി സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നതിനിടയിലാണ്​ ഡി.എൽ.എഫ്​ തങ്ങൾക്ക്​ അനുകൂലമായി ഇടക്കാല ഉത്തരവ്​ പുറപ്പെടുവിക്കണമെന്ന്​ ആവശ്യപ്പെട്ടത്​.

നിർമാണം പൂർത്തിയാക്കിയതി​​െൻറ സർട്ടിഫിക്കറ്റ്​ കമ്പനിക്ക്​ ലഭിച്ചാൽ മാത്രമേ വാങ്ങിയവർക്ക്​ കൈവശാവകാശ സർട്ടിഫിക്കറ്റ്​ നൽകാൻ കഴിയുകയുള്ളൂ. എന്നാൽ, ഇൗ ആവശ്യം നിരാകരിച്ച സുപ്രീംകോടതി നാലാഴ്​ച കഴിഞ്ഞ്​ ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഹരജികളും അപേക്ഷകളും ഒന്നിച്ച്​ പരിഗണിച്ചാൽ മതിയെന്ന്​ അറിയിക്ക​ുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdlf flat casemalayalam newsInterim Verdictsupreme court
News Summary - DLF Flat Case: Supreme Court Not Ready to Interim Verdict -Kerala News
Next Story