ഡിവൈഡർ തല്ലി തകർത്തു: അനിൽ അക്കരെക്കെതിരെ കേസെടുത്തു
text_fieldsതൃശൂർ: റോഡിലെ ഡിവൈഡർ തല്ലിത്തകർത്ത സംഭവത്തിൽ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരക്കെതിരെ കേസെടുത്തു. കരാർ കമ്പനിയുടെ പരാതിയിലാണ് പേരാമംഗലം പോലീസ് കേസെടുത്തത്. പൊതുമുതൽ നശിപ്പിക്കണമെന്ന് ഉദ്ദേശത്തോടുകൂടി നടന്ന നടപടിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
19160 രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും എഫ്.ഐ.ആറിലുണ്ട്. പി.ഡബ്ല്യു.ഡി റോഡിൽ യൂ ടേൺ അടച്ചതിലാണ് അനിൽ അക്കരയുടെ പ്രകോപനം. മുതുവറ ക്ഷേത്രത്തിന് മുന്നിൽ ഉണ്ടായിരുന്ന യു ടേൺ അടച്ചു കെട്ടിയതോടെയാണ് ഡിവൈഡർ തല്ലിപ്പൊളിച്ചത് .
തൃശ്ശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയണമെങ്കില്‍ അമല ആശുപത്രി വരെ പോയി യൂടേണ്‍ എടുത്തു വരേണ്ട അവസ്ഥയാണ്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു അനില്‍ അക്കരയുടെ നടപടി.
വാഹനത്തില്‍ അതുവഴി എത്തിയ അനില്‍ അക്കര ഡിവൈഡര്‍ പണിക്കാരുടെ കൈയിലുണ്ടായിരുന്ന ചുറ്റികകൊണ്ട് യുട്ടേണ്‍ തല്ലി തകര്‍ക്കുകയായിരുന്നു. വിഷയത്തില്‍ ജില്ലാ കലക്ടര്‍ക്ക് അനില്‍ അക്കര നേരത്തെ പരാതി നല്‍കിയിരുന്നുവെങ്കിലും യൂടേണ്‍ അടച്ചുകെട്ടിയതിലായിരുന്നു പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

