Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊ​ലീ​സ്​ സേ​ന...

പൊ​ലീ​സ്​ സേ​ന വി​ഭ​ജ​നം ഒ​രു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കും –മു​ഖ്യ​മ​ന്ത്രി

text_fields
bookmark_border
പൊ​ലീ​സ്​ സേ​ന വി​ഭ​ജ​നം ഒ​രു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കും –മു​ഖ്യ​മ​ന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​നും ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​നു​മാ​യി പൊ​ലീ​സ്​ സേ​ന​യെ ര​ണ്ട്​ വി​ഭാ​ഗ​മാ​യി തി​രി​ക്കു​ന്ന ന​ട​പ​ടി ഒ​രു വ​ർ​ഷം​കൊ​ണ്ട്​ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ൽ പൊ​ലീ​സ്, ജ​യി​ൽ വ​കു​പ്പു​ക​ളു​ടെ ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​ക​ൾ​ക്ക്​ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​േ​ദ്ദ​ഹം. സ്​​റ്റേ​ഷ​ൻ​ത​ലം​വ​രെ ഇൗ ​രൂ​പ​ത്തി​ൽ പൊ​ലീ​സ്​ സേ​ന​യെ ​ക്ര​മീ​ക​രി​ക്കും. സ്​​റ്റേ​ഷ​ൻ ഹൗ​സ്​ ഒാ​ഫി​സ​ർ​മാ​രാ​യ സി.​െ​എ​മാ​രെ നി​യ​മി​ക്കും. നി​ല​വി​ൽ ഇ​ത്​ എ​സ്.​െ​എ​മാ​രാ​ണ്. ഇൗ ​ന​ട​പ​ടി ഒ​രു വ​ർ​ഷം​കൊ​ണ്ട്​ പൂ​ർ​ത്തി​യാ​ക്കും. 

മൂ​ന്നാം​മു​റ പൊ​ലീ​സി​ൽ അ​നു​വ​ദി​ക്കി​ല്ല. പ​രാ​തി​യു​ണ്ടെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. ഗു​ണ്ട​ക​ളെ അ​മ​ർ​ച്ച​ചെ​യ്യാ​ൻ കൂ​ടു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കും. ന​ല്ല രീ​തി​യി​ൽ പെ​രു​മാ​റു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി സ്​​റ്റേ​ഷ​ൻ ത​ല​ത്തി​ൽ പൊ​തു​ജ​ന​സ​മ്പ​ർ​ക്കം വ​ർ​ധി​പ്പി​ക്കും. ജ​ന​മൈ​ത്രി പൊ​ലീ​സ്​ ബീ​റ്റി​ങ്ങി​ന്​ മു​ൻ​ഗ​ണ​ന ന​ൽ​കും. ഇ​തി​​െൻറ ഭാ​ഗ​മാ​യി വൃ​ദ്ധ​ർ, ത​നി​ച്ച്​ താ​മ​സി​ക്കു​ന്ന സ്​​ത്രീ​ക​ൾ എ​ന്നി​വ​ർ​ക്കെ​ല്ലാം പ്ര​ത്യേ​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കും. ഏ​ത്​ സ്​​റ്റേ​ഷ​നി​ലാ​ണോ ചെ​ല്ലു​ന്ന​ത്​ അ​വി​ടെ പ​രാ​തി ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യും ബ​ന്ധ​പ്പെ​ട്ട സ്​​റ്റേ​ഷ​നി​ലേ​ക്ക്​ അ​ത്​ കൈ​മാ​റു​ക​യും ചെ​യ്യും. പ​ര​സ്​​പ​രം പോ​ര​ടി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ നി​ല​പാ​ട്​ പൊ​ലീ​സി​ൽ അം​ഗീ​ക​രി​ക്കി​ല്ല. 

ഇ​ത​ര​സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ തൊ​ഴി​ലി​ന്​ എ​ത്തു​ന്ന​വ​രി​ലെ കു​റ്റ​വാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ച്​ ഡാ​റ്റാ​ബാ​ങ്ക്​ ത​യാ​റാ​ക്കും. മ​യ​ക്കു​മ​രു​ന്ന്​ വ്യാ​പ​നം ത​ട​യാ​ൻ സം​സ്​​ഥാ​ന​ത​ല​ത്തി​ൽ പ്ര​ത്യേ​ക ​പൊ​ലീ​സ്​ ടീം ​പ്ര​വ​ർ​ത്തി​ക്കും. രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കാ​പ്പ ചു​മ​ത്താ​ൻ പാ​ടി​ല്ലെ​ന്ന്​ പൊ​ലീ​സി​ന്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​ലീ​സ്​ സേ​നാം​ഗ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്. പൊ​ലീ​സു​കാ​ർ ​ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി ദി​വ​സം അ​ര​മ​ണി​ക്കൂ​ർ വ്യാ​യാ​മ​ത്തി​ന്​ മാ​റ്റി​വെ​ക്ക​ണം. കാ​ണാ​താ​കു​ന്ന​വ​രെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​നും കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന റാ​ക്ക​റ്റു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നു​മാ​യി പ്ര​ത്യേ​ക​സം​ഘ​ത്തെ നി​യോ​ഗി​ക്കും. എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ഒ​രു വ​നി​ത പൊ​ലീ​സ്​ ഒാ​ഫി​സ​ർ നി​ശ്ചി​ത​ദി​വ​സം സ്​​ത്രീ​ക​ളി​ൽ​നി​ന്ന്​ പ​രാ​തി സ്വീ​ക​രി​ക്കു​ന്ന രീ​തി ന​ട​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
News Summary - divide of police end by three years
Next Story