Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനിൽ അടുത്ത...

ട്രെയിനിൽ അടുത്ത സീറ്റിലിരുന്ന വിദേശ വനിതയെ അപമാനിച്ച ജില്ല ലോട്ടറി ഓഫിസർ അറസ്റ്റിൽ

text_fields
bookmark_border
kerala police
cancel

ആലപ്പുഴ: ​ട്രെയിൻ യാത്രക്കിടെ വിദേശ വനിതയെ അപമാനിച്ച കേസിൽ ജില്ല ​ലോട്ടറി ഓഫിസർ അറസ്റ്റിൽ. ആലപ്പുഴ ജില്ല ഓഫിസറും തിരുവനന്തപുരം ​സ്വദേശിയുമായ പി. ​ക്രിസ്​റ്റഫറിനെയാണ്​​ (55) ആലപ്പുഴ റെയിൽവേ പൊലീസ്​ അറസ്റ്റ്​ ചെയ്തത്​.

തിങ്കളാഴ്ച രാവിലെയാണ്​​​​ കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം-കോഴിക്കോട്​ ​ജനശതാബ്​ദി എക്സ്​പ്രസിൽ അടുത്ത സീറ്റിലിരുന്ന്​ യാത്രചെയ്ത വിദേശ വനിതയെയാണ്​ അപമാനിച്ചത്​. ഇവർ എറണാകുളത്ത്​ എത്തിയപ്പോൾ റെയിൽവേ പൊലീസിൽ പരാതി നൽകി. തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിധിയിലാണ്​ സംഭവം നടന്നതെന്ന്​ വ്യക്തമായി. വൈകീട്ട്​ ഓഫിസിലെത്തിയ റെയിൽവേ പൊലീസ്​ ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atrocities against women
News Summary - District lottery officer arrested for insulting foreign woman
Next Story