ആധാര്‍ കാര്‍ഡ് വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കൽ ജില്ലാതല ഉദ്ഘാടനം കലക്ടർ നിർവ്വഹിച്ചു
text_fieldsകൊച്ചി :ആധാര്‍ കാര്‍ഡ് വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്ന ഉദ്യമത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടർ ഡോ. രേണു രാജ് നിർവ്വഹിച്ചു. ഇടപ്പള്ളി ലുലു മാളിൽ ചലച്ചിത്ര താരം ഹരിശ്രീ അശോകന്റെ ആധാർ കാർഡ് വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ചുകൊണ്ടായിരുന്നു പരിപാടി.
വോട്ടർ പട്ടികയിലെ ഇരട്ടിപ്പുകളും അപാകതകളും ഒഴിവാക്കുന്നതിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ പ്രക്രിയയിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവും ഉണ്ടാകണമെന്ന് കലക്ടർ പറഞ്ഞു.
എല്ലാവരും ആധാർ കാർഡ് വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കാൻ അവസരം വിനിയോഗിക്കണമെന്ന് ഹരിശ്രീ അശോകൻ പറഞ്ഞു.
ചടങ്ങിൽ സബ് കലക്ടർ പി. വിഷ്ണുരാജ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബി. അനിൽ കുമാർ, കണയന്നൂർ താലൂക്ക് തഹസിൽദാർ രഞ്ജിത് ജോർജ്, കണയന്നൂർ ഭൂരേഖ തഹസിൽദാർ വേണു ഗോപാൽ, ലുലു ജനറൽ മാനേജർ ഹരി സുഹാസ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി ലുലു മാളിലെത്തുന്ന പൊതുജനങ്ങൾക്ക് ആധാർകാർഡ് വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് വൺ ഡേ കൗണ്ടർ സൗകര്യം ഒരുക്കിയിരുന്നു.
വിപുലമായ ക്രമീകരണങ്ങൾ
ആധാർ കാർഡ് വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് വിപുലമായ ക്രമീകരങ്ങളാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. ഈ ഉദ്യമത്തിന്റെ ഭാഗമായി കലക്ട്രേറ്റിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. കലക്ട്രേറ്റ് ഒന്നാം നിലയിലെ ഇലക്ഷൻ വിഭാഗത്തിലാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നത്. പൊതുജനങ്ങൾക്ക് ഹെൽപ് ഡെസ്കിന്റെ സേവനം പ്രയോജനപ്പെടുത്തി ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണ്.കലക്ട്രേറ്റിന് പുറമെ ജില്ലയിലെ എല്ലാ താലൂക്കുകളിലും ഹെൽപ് ഡെസ്ക് സേവനം ലഭ്യമാണ്.
ബി.എൽ.ഒമാർ വീടുകളിലേക്ക്
ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) വഴിയും സേവനം ലഭിക്കുന്നതാണ്. വരും ദിവസങ്ങളിൽ ബി.എൽ.ഒ മാർ വീടുകളിൽ നേരിട്ട് എത്തുന്നതാണ്. ഈ അവസരവും പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.
കൂടാതെ www.nvsp.in വെബ്സെറ്റ്,
വോട്ടർ ഹെൽപ് ലൈൻ ആപ്പ് എന്നിവയിലൂടെ സ്വന്തമായി ഓൺലൈൻ വഴിയും ആധാർ ബന്ധിപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

