Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൃഷിനാശം: ജില്ലാതല...

കൃഷിനാശം: ജില്ലാതല കൺട്രോൾ റൂമുകൾ തുറന്ന് കൃഷി വകുപ്പ്

text_fields
bookmark_border
https://www.madhyamam.com/tags/crop-loss
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്നുണ്ടാകുന്ന കാർഷിക വിളനാശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കൃഷി വകുപ്പ് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു.

മഴക്കെടുതി മൂലമുണ്ടാകുന്ന കൃഷിനാശം സംബന്ധിച്ച വിവരങ്ങൾ കർഷകർക്ക് അതത് ജില്ലകളിലെ കൺട്രോൾ റൂമുകളിൽ അറിയിക്കാവുന്നതാണ്. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട അടിയന്തര സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സാങ്കേതിക നിർദേശങ്ങൾ നൽകുന്നതിനും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.

കൃഷിനാശത്തിന് ധനസഹായം ലഭിക്കുന്നതിനായി കർഷകർക്ക് കൃഷി വകുപ്പിന്റെ AIMS പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇതിനായി www.aims.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് കൃഷിഭൂമിയുടെയും നാശനഷ്ടം സംഭവിച്ച വിളകളുടെയും വിവരങ്ങൾ രേഖപ്പെടുത്തി ബന്ധപ്പെട്ട കൃഷിഭവനിലേക്ക് അപേക്ഷ നൽകണം.

കൂടുതൽ വിവരങ്ങൾക്ക് www.aims.kerala.gov.in, www.keralaagriculture.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുകയോ ബന്ധപ്പെട്ട ജില്ലാതല കൺട്രോൾ റൂമുകളിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് കൃഷി ഡയറക്ടറേറ്റ് അറിയിച്ചു.

ജില്ലയുടെ പേര്, ബന്ധപ്പെടേണ്ട നമ്പറുകൾ

തിരുവനന്തപുരം 9383470086 9383470700

കൊല്ലം 9383470318 9383470770

ആലപ്പുഴ 9383470561 9383471108

കോട്ടയം 9383470704 9383471300

പത്തനംതിട്ട 9383470499 9383470900

എറണാകുളം 9383471150 9383471500

ഇടുക്കി 9383470821 9383471400

തൃശ്ശൂർ 9383473242 9383471600

പാലക്കാട് 9383471457 9383471700

മലപ്പുറം 9383471618 9383471800

കോഴിക്കോട് 9383471779 9383471900

വയനാട് 9383471912 9383472442

കണ്ണൂർ 9383472028 9383472300

കാസർകോട് 9383471961 9383472400

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIMS Keralacrops DamageControl roomsAgricultural Department
News Summary - ജില്ലാതല കൺട്രോൾ റൂമുകൾ തുറന്ന് കൃഷി വകുപ്പ്
Next Story