സന്നിധാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി
text_fieldsസന്നിധാനം: നിരോധനാജ്ഞയുടെ ഭാഗമായി സന്നിധാനത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. വലിയ നടപ്പന്തലിൽ അടക്കം ഉള്ള ഭാഗങ്ങളിൽ വിരിവെയ്ക്കാൻ പൊലീസ് അനുമതി നൽകി. നാമജപത്തിനായി കൂട്ടം കൂടുന്നത് തടയില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ക്രമസമാധാനത്തിനു വേണ്ടിയല്ലാതെ പൊലീസ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഹൈക്കോടതി കഴിഞ്ഞ ദിവസം നീക്കിയിരുന്നു, തീർഥാടനം എത്രയും വേഗം സാധാരണ നിലയിൽ എത്തിക്കണമെന്നും അയ്യപ്പ ഭക്തരോ മറ്റുള്ളവരോ ധർണ്ണയും പ്രകടനവും പോലുള്ള പ്രതിക്ഷേധങ്ങൾ നടത്തരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.
കോടതി വിധിക്ക് അനുസൃതമായാണ് ജില്ലാ കലക്ടർ ഉത്തരവിറക്കിയത്. അതേ സമയം, ഏതെങ്കിലും വിധത്തിലുള്ള സംഘർഷാവസ്ഥ ഉണ്ടായാൽ പൊലീസിന് ഇടപെടാനാകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
