Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിതരണോദ്​ഘാടനം ഇന്ന്:...

വിതരണോദ്​ഘാടനം ഇന്ന്: 45,127 കാർഡുകൾ കൂടി മുൻഗണന വിഭാഗത്തിലേക്ക്​

text_fields
bookmark_border
ration card
cancel

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സ്സി​ൽ ല​ഭി​ച്ച​തു​ൾ​പ്പെ​ടെ അ​​പേ​ക്ഷ​ക​ളി​ൽ ത​രം​മാ​റ്റി മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലാ​ക്കി​യ 45,127 റേ​ഷ​ൻ കാ​ര്‍ഡു​ക​ളു​ടെ സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ക്കും. രാ​വി​ലെ 11ന്​ ​അ​യ്യ​ങ്കാ​ളി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ വി​ത​ര​ണോ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ന​വ​കേ​ര​ള സ​ദ​സ്സി​ല്‍ മു​ന്‍ഗ​ണ​ന കാ​ര്‍ഡി​നാ​യി ല​ഭി​ച്ച 12,302 അ​പേ​ക്ഷ​ക​ളി​ല്‍ പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കി അ​ർ​ഹ​രെ​ന്ന് ക​ണ്ടെ​ത്തി​യ 590 പേ​ർ​ക്ക് ഇ​തി​നോ​ടൊ​പ്പം മു​ന്‍ഗ​ണ​ന കാ​ർ​ഡു​ക​ള്‍ ന​ല്‍കും. ശേ​ഷി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. വ്യാ​ഴാ​ഴ്ച​യി​ലെ കാ​ർ​ഡ്​ വി​ത​ര​ണം കൂ​ടി പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ഈ ​സ​ർ​ക്കാ​ർ ത​രം​മാ​റ്റി ന​ൽ​കി​യ മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 4,12,913 ആ​യി വ​ർ​ധി​ക്കു​മെ​ന്നും മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഇ​ത്ത​വ​ണ നെ​ല്ല്​ സം​ഭ​ര​ണ​ത്തി​ന്​ ര​ണ്ടാം​വി​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 59269 ക​ർ​ഷ​ക​ർ ര​ജി​സ്റ്റ​ർ ചെ​യ്തു​ക​ഴി​ഞ്ഞു. 25.49 മെ​ട്രി​ക്​ ട​ൺ നെ​ല്ല്​ സം​ഭ​രി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റ​ത്തെ പൊ​ന്നാ​നി, തൃ​ശൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണ്​ ഈ ​സം​ഭ​ര​ണം ന​ട​ന്ന​ത്. നെ​ല്ല്​ സം​ഭ​രി​ച്ചാ​ൽ 15 ദി​വ​സം കൊ​ണ്ട്​ പ​ണം ന​ൽ​കാ​നു​ള്ള ക്ര​മീ​ക​ര​ണം ബാ​ങ്കു​ക​ളു​മാ​യി ചേ​ർ​ന്ന്​ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ​ൈ​പ്ല​കോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നോ​ഡ​ൽ ഓ​ഫി​സ​ർ​മാ​രെ​യും നി​ശ്​​ച​യി​ച്ചു. ക​ഴി​ഞ്ഞ​ത​വ​ണ​യു​ണ്ടാ​യ വീ​ഴ്ച​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നെ​ല്ല്​ സം​ഭ​ര​ണ​ത്തി​ൽ 1266.14 കോ​ടി കേ​ന്ദ്രം ന​ൽ​കാ​നു​ണ്ട്. മൂ​ന്ന്​ മാ​സ​ത്തി​നു​ള്ളി​ൽ 299.56 കോ​ടി കേ​ന്ദ്രം ര​ണ്ട്​ ത​വ​ണ​യാ​യി ന​ൽ​കി. ​ആ​റ്​ മാ​സ​ത്തി​നി​ടെ സ​​ൈ​പ്ല​കോ​ക്ക്​ സം​സ്ഥാ​നം 230 കോ​ടി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DistributionRation CardCategoryKerala News
News Summary - Distribution opening on thursday-45,127 more cards to priority category
Next Story