അംഗൻവാടി കുരുന്നുകൾക്ക് വിതരണം ചെയ്തത് പഴകിയ കടലയും പയറും
text_fieldsഅംഗൻവാടികളിൽ വിതരണം ചെയ്ത പഴകിയ കടലയും പയറും
നെയ്യാറ്റിൻകര: അംഗൻവാടിയിലെ കുരുന്നുകൾക്ക് വിതരണം ചെയ്തത് പഴകിയ കടലയും പയറും. നെയ്യാറ്റിൻകര നഗരസഭ പരിധിയിലെ 44 ഓളം വാർഡുകളിൽ എത്തിച്ചതെല്ലാം ഉപയോഗശൂന്യമായ സാധനങ്ങളാണ്.
പഴയ പെരുമ്പഴുതൂർ ഭാഗത്തുള്ള അംഗൻവാടികളിലെ അധ്യാപികമാർ നഗരസഭ ഹെൽത്ത് വിഭാഗത്തിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പൊട്ടിക്കാത്ത കവറുകളിലുള്ള കടലയും പയറും പഴകിയതും കേടായതും ചെറു പ്രാണികൾ തിന്നവയാണെന്നും കണ്ടെത്തി. പാക്കിങ്ങിനുപുറത്ത് ആദ്യം ഒട്ടിച്ച ലേബലിൽ മാനുഫാക്ചറിങ് ഡേറ്റ് കഴിഞ്ഞിട്ടുണ്ട്. ഇതിനുപുറത്ത് പുതിയ ഡേറ്റ് എഴുതിയ ലേബൽ ഒട്ടിച്ചാണ് വിതരണക്കാർ എത്തിച്ചതെന്ന് അംഗൻവാടിയിലെ ജീവനക്കാർ പറയുന്നു. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ശശികുമാർ, ജെ.എച്ച്.ഐ സിന്ധു, അശ്വതി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

