Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരവൂരിൽ കോടയും...

പരവൂരിൽ കോടയും വാറ്റുപകരണങ്ങളും പിടികൂടി: ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
fake liquor seized
cancel

പരവൂർ: വ്യാജമദ്യ വിൽപന വർധിച്ചു വരുന്ന പരവൂരിൽ 125 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ. പരവൂർ കൂനയിൽ ദയ ഭവനിൽ ബാബു എന്നു വിളിക്കുന്ന മുരുകാനാണ് (38) അറസ്റ്റിലായത്.

പരവൂർ പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. കോട, ഗ്യാസ് സിലിണ്ടർ, അടുപ്പ് എന്നിവ പിടിച്ചെടുത്തു. ശർക്കര, നവസാരം, ബാറ്ററി എന്നിവക്ക് പുറമെ പല വിഷവസ്തുക്കളും ചേർത്താണ് കോട തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.

Show Full Article
TAGS:fake liquordistillery
News Summary - distillery seized in Paravur: One arrested
Next Story