ഡിസ്റ്റിലറി വിവാദം: ഗവർണർക്ക് വീണ്ടും പ്രതിപക്ഷത്തിെൻറ കത്ത്
text_fieldsതിരുവനന്തപുരം: ഡിസ്റ്റിലറിക്കും ബ്രൂവറിക്കും അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്നാരോപിച്ച് മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കുമെതിരെ നിയമനടപടിക്ക് അംഗീകാരം തേടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വീണ്ടും ഗവർണർക്ക് കത്ത് നൽകി. സംസ്ഥാനസർക്കാറിെൻറ അഭിപ്രായം കേൾക്കാതെതന്നെ ഗവർണർക്ക് അനുമതി നൽകാമെന്ന സുപ്രീം കോടതി ഭരണഘടനബെഞ്ചിെൻറ വിധിയുടെ അടിസ്ഥാനത്തിലാണ് കത്ത്.
ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരം പുറത്തുവരുന്നുണ്ട്. സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ മകനായ കിൻഫ്ര ജനറൽ മാേനജരുടെ പങ്ക് വെളിച്ചത്ത് വന്നു. ബന്ധുനിയമനവിവാദസമയത്ത് ഇേദ്ദഹത്തിനെതിരെയും പരാതിയുണ്ടായിരുന്നു. അത് മുക്കാനാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ മാറ്റിയത്.
സംസ്ഥാനത്ത് വ്യാജമദ്യം ഒഴുകുകയാണ്. വയനാട്ടിൽ മൂന്ന് പേർ മരിച്ചതിെൻറ അടിസ്ഥാനത്തിലെങ്കിലും സർക്കാർ ഇടപെടണം. കേരള ബാങ്ക് സഹകരണ ബാങ്കുകളെ തകർക്കും. സഹകാരികളുെട പണമെടുത്ത് ധൂർത്തടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
