കോടതിയിൽ ജാമ്യം നിന്നതുമായി ബന്ധപ്പെട്ട തർക്കം; രണ്ടു പേർക്ക് വെട്ടേറ്റു
text_fieldsതിരുവല്ല: കോടതിയിൽ ജാമ്യം നിന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഓതറ മുള്ളിപ്പാറയിൽ രണ്ടു പേർക്ക് വെട്ടേറ്റു. മുള്ളിപ്പാറ കോളനിയിൽ അരുൺ ചന്ദ്രൻ, സുനിൽ നിവാസിൽ സുനിൽ ജോൺ എന്നിവർക്കാണ് വെട്ടേറ്റത്.
ഇന്നലെ രാത്രി എട്ടു മണിയോടെ ആയിരുന്നു സംഭവം. സംഭവത്തിൽ പുള്ളിപ്പാറ കോളനിയിൽ ശ്രീകുമാർ പ്രദീപ്, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർ എന്നിവർക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു.
അരുൺ ചന്ദ്രന്‍റെ സഹോദരൻ ബിജുവിന് വേണ്ടി ശ്രീകുമാർ തിരുവല്ല കോടതിയിൽ ജാമ്യം നിന്നിരുന്നു. ബിജു കോടതിയിൽ ഹാജരാവാതെ വന്നതോടെ ശ്രീകുമാറിന് കോടതി വാറണ്ട് അയച്ചു. ഇതേ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
വെട്ടേറ്റ അരുൺ ചന്ദ്രനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും സുനിൽ ജോണിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

