Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതി​യേറ്റർ വിഹിതത്തെ...

തി​യേറ്റർ വിഹിതത്തെ ചൊല്ലി തർക്കം; മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ റിലീസ് പ്രതിസന്ധിയിൽ

text_fields
bookmark_border
തി​യേറ്റർ വിഹിതത്തെ ചൊല്ലി തർക്കം;  മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ റിലീസ് പ്രതിസന്ധിയിൽ
cancel

കൊ​ച്ചി: 18 വ​ർ​ഷ​ത്തി​ന് ശേ​ഷം മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന വ​ൻ താ​ര​നി​ര​യു​ള്ള ബി​ഗ് ബ​ജ​റ്റ് ചി​ത്രം ‘പേ​ട്രി​യ​റ്റി’​ന്‍റെ കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ലെ റി​ലീ​സ് പ്ര​തി​സ​ന്ധി​യി​ൽ.

തി​യ​റ്റ​ർ വി​ഹി​ത​ത്തി​ൽ വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മാ​താ​ക്ക​ളു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്ന് തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് (ഫി​ലിം എ​ക്സി​ബി​റ്റേ​ഴ്സ് യു​നൈ​റ്റ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് കേ​ര​ള) അം​ഗ​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഏ​പ്രി​ൽ 23ന് ​റി​ലീ​സ് നി​ശ്ച​യി​ച്ചി​രി​ക്കെ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പ്ര​ശ്ന പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ ഫി​യോ​ക്കി​ന് കീ​ഴി​ലു​ള്ള 450ല​ധി​കം തി​യ​റ്റ​റു​ക​ൾ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ല.

മ​ല​യാ​ള സി​നി​മ​ക​ൾ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​മ്പോ​ൾ ഉ​ട​മ​ക​ൾ ആ​ദ്യ ആ​ഴ്ച​യി​ൽ 60 ശ​ത​മാ​ന​വും ര​ണ്ടാ​മ​ത്തെ ആ​ഴ്ച​യി​ൽ 55 ശ​ത​മാ​ന​വും മൂ​ന്നാ​മ​ത്തെ ആ​ഴ്ച​യി​ൽ 50 ശ​ത​മാ​ന​വും ക​ള​ക്ഷ​ൻ വി​ഹി​ത​മാ​ണ് നി​ർ​മാ​താ​ക്ക​ൾ​ക്ക് ന​ൽ​കേ​ണ്ട​ത്.

എ​ന്നാ​ൽ, ‘പേ​ട്രി​യ​റ്റ്’ സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി ആ​ദ്യ​ത്തെ ര​ണ്ട് ആ​ഴ്ച​ക​ളി​ലും 60 ശ​ത​മാ​നം ത​ന്നെ വി​ഹി​തം വേ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​രാ​ർ വെ​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​തി​ർ​പ്പു​മാ​യി ഫി​യോ​ക് രം​ഗ​ത്തെ​ത്തി.

ആ​ദ്യ ര​ണ്ടാ​ഴ്ച​ക​ളി​ൽ 60 ശ​ത​മാ​നം വി​ഹി​തം ന​ൽ​കി സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ തി​യ​റ്റ​റു​ക​ൾ​ക്ക് വ​ലി​യ ന​ഷ്ടം ഉ​ണ്ടാ​ക്കു​മെ​ന്ന് ഫി​യോ​ക് പ്ര​സി​ഡ​ന്‍റ് കെ. ​വി​ജ​യ​കു​മാ​ർ പ​റ​യു​ന്നു.

ഇ​ൻ​ഡ​സ്ട്രി​യ​ൽ നി​യ​മ​ത്തി​ൽ നി​ന്നു​ള്ള വി​ട്ടു​വീ​ഴ്ച​ക്ക് ത​യ്യാ​റ​ല്ല. സം​സ്ഥാ​ന​ത്തെ തി​യ​റ്റ​റു​ക​ളു​ടെ അ​വ​സ്ഥ വ​ള​രെ ദ​യ​നീ​യ​മാ​ണ്. പൂ​ട്ടി​ക്കി​ട​ക്കു​ന്ന 100 ശ​ത​മാ​നം തി​യ​റ്റു​ക​ൾ അ​തി​ജീ​വ​ന​ത്തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും വി​ജ​യ​കു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

വ​ൻ​താ​ര​നി​ര​യു​ള്ള ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ​ത് കൊ​ണ്ടാ​ണ് തി​യ​റ്റ​ർ വി​ഹി​ത​ത്തി​ൽ പു​തി​യ നി​ബ​ന്ധ​ന വെ​ച്ച​തെ​ന്ന് നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ​യും നി​ർ​മാ​താ​ക്ക​ളു​ടെ​യും സം​ഘ​ട​ന​ക​ൾ വി​ഷ​യം ച​ർ​ച്ച ചെ​യ്യും. ‘പേ​ട്രി​യ​റ്റി’​ന് ഒ​രു പ്ര​തി​സ​ന്ധി​യു​മി​ല്ലെ​ന്നും ഏ​പ്രി​ൽ 23ന് ​ത​ന്നെ​യാ​ണ് റി​ലീ​സ് എ​ന്നും ആ​ന്‍റോ ജോ​സ​ഫ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottyMohanlaltheaterDisputepatriot
News Summary - Dispute over theater share; 3 Mammootty-Mohanlal film 'Patriot' release in crisis
Next Story