ബി.ജെ.പിയിലെ വിമർശകരോട് ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’മെന്ന് പാലക്കാട് ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവൻ
text_fieldsപാലക്കാട്: ബി.ജെ.പിയിലെ വിമർശകരോട് ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’മെന്ന ഒറ്റവരി പ്രതികരണത്തിലൂടെ മറുപടി നൽകിയിരിക്കുകയാണ് പാലക്കാട് ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവൻ. ജില്ല പ്രസിഡന്റ് പദവിയെ ചൊല്ലി ബി.ജെ.പി പാലക്കാട് ഘടകത്തിൽ വൻവിമർശനങ്ങൾ ഉയർന്നിരുന്നു. പലരും പരസ്യപ്രതികരണം നടത്തി.
എന്നാൽ, കാര്യങ്ങൾ കൈവിട്ടുപോകുമെന്നായപ്പോൾ ആർഎസ്എസ് ഇടപെട്ടു വിമർശകരെ അനുനയിപ്പിക്കുകയായിരുന്നുവെന്ന് അറിയുന്നു. ഇന്ന് രാവിലെ നടന്ന ഈ നീക്കത്തിനു പിന്നാലെയാണ് ബി.ജെ.പിക്കൊപ്പം നിൽക്കുമെന്നും രാജിക്കില്ലെന്നും നഗരസഭാ ചെയർപഴ്‌സൻ പ്രമീള ശശിധരനുൾപ്പെടെ പറഞ്ഞത്.
പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് സംബന്ധിച്ചത്. പ്രശാന്ത് ശിവനോട് വ്യക്തിപരമായ എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭ ഭരണം താഴെ വീഴുമെന്ന സ്ഥിതി വന്നതോടെയാണ് ആർ.എസ്.എസ് ഇടപെട്ടത്.
ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവന് പ്രവർത്തകർ സ്വീകരണം നൽകി. ഇതിനിടെ, പറഞ്ഞുകേട്ടതെല്ലാം ചായക്കോപ്പയിലെ കൊടുക്കാറ്റെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ചുരുക്കത്തിൽ പ്രതിഷേധം അടങ്ങിയതിന്റെ ആശ്വാസത്തിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

