Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതു​​ര​​ങ്ക​​പാ​​ത:...

തു​​ര​​ങ്ക​​പാ​​ത: കരാറുകാരുടെയും സർക്കാറിന്റെയും വാദങ്ങളിൽ വൈരുധ്യം

text_fields
bookmark_border
തു​​ര​​ങ്ക​​പാ​​ത: കരാറുകാരുടെയും സർക്കാറിന്റെയും വാദങ്ങളിൽ വൈരുധ്യം
cancel
camera_alt

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ

ക​ൽ​പ​റ്റ: വ​യ​നാ​ടി​നെ​യും കോ​ഴി​ക്കോ​ടി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ആ​​ന​​ക്കാം​​പൊ​​യി​​ൽ​-​ക​​ള്ളാ​​ടി-​​മേ​​പ്പാ​​ടി ഇ​​ര​​ട്ട തു​​ര​​ങ്ക​​പാ​​ത​​യു​​ടെ നി​​ർ​​​മാ​​ണ​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട് ക​രാ​റു​കാ​രു​ടെ​യും സ​ർ​ക്കാ​റി​ന്റെ​യും വാ​ദ​ങ്ങ​ളി​ൽ വൈ​രു​ധ്യം. കോ​​ഴി​​ക്കോ​​ട്ടെ ആ​​ന​​ക്കാം​​പൊ​​യി​​ലി​​ൽ​​നി​​ന്ന് മേ​​പ്പാ​​ടി​യി​ലെ ക​​ള്ളാ​​ടി വ​​രെ​​യാ​​ണ് 8.73 കി.​​മീ​​റ്റ​​റു​​ള്ള തു​​ര​​ങ്ക​​പാ​​ത. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ 3.15 കി.​​മീ​​​റ്റ​​​റും വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ൽ 5.58 കി.​​മീ​​​റ്റ​​​റു​​​മാ​​ണു​​ള്ള​​ത്.

മേ​​പ്പാ​​ടി​യി​ലെ മീ​​നാ​​ക്ഷി പാ​​ല​​ത്തി​​ന​​ടു​​ത്തു​​നി​​ന്നാ​​ണ് പാ​​ത​​യു​​ടെ വ​​യ​​നാ​ട്ടി​​ലെ തു​​ട​​ക്കം. ഇ​വി​ടെ​യാ​ണ് ഇ​പ്പോ​ൾ ദു​ര​ന്ത​മു​ണ്ടാ​യ​ത്. നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​രാ​ർ ക​മ്പ​നി​യാ​യ ദി​ലീ​പ് ബി​ൽ​ഡ്‌​കോ​ൺ ലി​മി​റ്റ​ഡ് (ഡി.​ബി.​എ​ൽ) പാ​ലി​ച്ചി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ന​ട​ക്കം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, എ​ല്ലാ എ​ൻ​ജി​നി​യ​റി​ങ് സു​ര​ക്ഷാ, പ​രി​സ്ഥി​തി അ​നു​മ​തി​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നാ​ണ് ക​മ്പ​നി സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ശ്രീ​വാ​സ്ത​വ​യു​ടെ വാ​ദം.

നേ​ര​ത്തേ ത​ന്നെ വി​ള്ള​ൽ, ഒ​ന്നു​മി​ല്ലെ​ന്ന് ക​മ്പ​നി

ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 31ന് ​എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്റെ കാ​ല​ത്താ​ണ് തു​ര​ങ്ക​പാ​ത നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. തു​ര​ങ്കം നി​ർ​മി​ക്കാ​നാ​യി മീ​നാ​ക്ഷി​മ​ല തു​ര​ക്കാ​നാ​യി മ​ണ്ണു​നീ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് മാ​സ​ങ്ങ​ളാ​യി ന​ട​ന്നി​രു​ന്ന​ത്. നീ​ക്കു​ന്ന മ​ണ്ണ് വ​ലി​യ കു​ന്നു​ക​ണ​ക്കെ ഇ​വി​ടെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. വേ​ന​ൽ​മ​ഴ​യി​ൽ ഈ ​മ​ണ്ണ് ചൂ​ര​ൽ​മ​ല റോ​ഡി​ലേ​ക്കും ക​ള്ളാ​ടി പു​ഴ​യി​ലേ​ക്കും ഒ​ലി​ച്ചി​റ​ങ്ങി. ഭീ​മ​ൻ മ​ൺ​കൂ​ന​ക​ൾ നൂ​റു​ക​ണ​ക്കി​ന് ടാ​ർ​പോ​ളി​ൻ ഷീ​റ്റു​കൊ​ണ്ട് മൂ​ടി​വെ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​തോ​ടെ മ​ഴ​വെ​ള്ളം ഇ​തി​ൽ ഒ​ലി​ച്ചി​റ​ങ്ങി​ല്ലെ​ന്നാ​യി​രു​ന്നു വാ​ദം.

മ​ല​ഞ്ചെ​രി​വ് ഇ​ടി​ച്ച ഭാ​ഗ​ത്തി​ന് മു​ക​ളി​ൽ കോ​ൺ​​ക്രീ​റ്റ് ചെ​യ്ത് മ​ഴ​വെ​ള്ളം പോ​കാ​ൻ പ്ര​ത്യേ​ക ചാ​ലു​ക​ളും ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഈ ​കോ​​ൺ​ക്രീ​റ്റി​ൽ വി​ള്ള​ൽ വീ​ണി​ട്ടു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ തൊ​ഴി​ലാ​ളി​ക​ള​ട​ക്കം പ​റ​ഞ്ഞി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​തു​സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് ക​മ്പ​നി അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യി​രു​ന്നു. മ​ൺ​ചെ​രു​വി​ൽ കോ​ൺ​​​ക്രീ​റ്റ് ചെ​യ്ത ഭാ​ഗ​ത്തി​ന​ടു​ത്ത് മ​ല​യു​ടെ 100 മീ​റ്റ​ർ മു​ക​ളി​ൽ​നി​ന്നാ​ണ് ചൊ​വ്വാ​ഴ്ച ഇ​ടി​ഞ്ഞ​ത്. ഇ​തും കൂ​ട്ടി​വെ​ച്ച മ​ൺ​കൂ​മ്പാ​ര​വും റോ​ഡി​ലേ​ക്ക് പ​തി​ച്ചാ​യി​രു​ന്നു ദു​ര​ന്തം.

മ​ണ്ണു​മ​ല നീ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു, പാ​ലി​ച്ചോ​ എന്ന് പ​രി​ശോ​ധി​ച്ചി​ല്ല

മീ​നാ​ക്ഷി​യി​ലെ മ​ല​തു​ര​ക്ക​ൽ പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പേ സ​ർ​ക്കാ​റി​ന്റെ വി​വി​ധ ത​ല​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ജൂ​ൺ 25ന് ​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ്‌​പെ​ഷ​ൽ സെ​ക്ര​ട്ട​റി ഡോ. ​അ​ദീ​ല അ​ബ്ദു​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി​പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച് സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് ദി​വ​സേ​ന മ​ഴ​യു​ടെ അ​ള​വ് നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും 250 മി​ല്ലി​മീ​റ്റ​റി​ൽ കൂ​ടു​ത​ലാ​യാ​ൽ എ​ല്ലാ പ്ര​വൃ​ത്തി​യും നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി. മ​ണ്ണ് സൂ​ക്ഷി​ക്കാ​ൻ സ്ഥ​ല​പ​രി​മി​തി​യു​ള്ള കാ​ര്യം ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ ക​രാ​റു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

പ്ര​ദേ​ശ​ത്ത് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ, ട്യൂ​മാ​സ്, ക​രാ​റു​കാ​രാ​യ ദി​ലീ​പ് ബി​ൽ​ഡ്കോ​ൺ ലി​മി​റ്റ​ഡ് എ​ന്നി​വ​ർ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലും മ​ല​ഞ്ചെ​രി​വ് ഇ​ടി​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, ജി​യോ​ള​ജി വി​ദ​ഗ്ധ​ർ, ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ന്നി​വ​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി. തു​ട​ർ​ന്ന് മ​ണ്ണ് മാ​റ്റാ​ൻ ക​മ്പ​നി ടെ​ണ്ട​ർ ക്ഷ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​ഴ തു​ട​ങ്ങി​യ​തോ​ടെ മ​ണ്ണ് നീ​ക്ക​ൽ ന​ട​ത്താ​നാ​കാ​ത്ത സ്ഥി​തി​യു​മാ​യി. മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ഭീ​മ​ൻ മ​ൺ​കൂ​ന​ക​ൾ നീ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ അ​ധി​കൃ​ത​ർ നി​സ്സം​ഗ​ത പു​ല​ർ​ത്തു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ ​​ചോ​ദി​ച്ചു, മ​ണ്ണ് ത​രു​മോ...​? ക​മ്പ​നി പ​റ​ഞ്ഞു, ഇ​ല്ല!!

മീ​നാ​ക്ഷി മ​ല​യി​ൽ​നി​ന്ന് എ​ടു​ത്തു സ​മീ​പ​ത്ത് ഭീ​മ​ൻ മ​ൺ​കൂ​ന​ക​ളാ​യി ഇ​ട്ട മ​ണ്ണ് സ​മീ​പ പ്ര​ദേ​ശ​ത്തു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. വീ​ട് നി​ർ​മാ​ണ​ത്തി​നും ത​ങ്ങ​ളു​ടെ സ്ഥ​ലം നി​ര​പ്പാ​ക്കാ​നു​മ​ട​ക്കം ഈ ​മ​ണ്ണ് ത​ങ്ങ​ൾ​ക്ക് ത​രു​മോ​യെ​ന്ന് നാ​ട്ടു​കാ​ർ പ​ല​വ​ട്ടം ക​മ്പ​നി അ​ധി​കൃ​ത​രോ​ട് ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​ണ്ണ് ആ​വ​ശ്യ​മു​ണ്ടെ​ന്നും ന​ൽ​കാ​ൻ പ​റ്റി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GovtKalpettaContractorWayanad Tunnel RoadDisputes
News Summary - Dispute Grips Wayanad Tunnel Project
Next Story