Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൈപ്പിന് മുകളിലേക്ക്...

പൈപ്പിന് മുകളിലേക്ക് തേങ്ങ വീണതിനെച്ചൊല്ലി തർക്കവും കത്തിക്കുത്തും; ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
പൈപ്പിന് മുകളിലേക്ക് തേങ്ങ വീണതിനെച്ചൊല്ലി തർക്കവും കത്തിക്കുത്തും; ഒരാൾ അറസ്​റ്റിൽ
cancel

പൊന്നാനി: പൊന്നാനിയിൽ അയ ൽവാസികൾ തമ്മിലുള്ള വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. സംഭവത്തിൽ ഒരാൾ അറസ്​റ്റിൽ. വീടിെൻറ പൈപ്പിന് മുകളിലേക്ക് തേങ്ങ വീണതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പൊന്നാനി കുറ്റിക്കാട് കർമ റോഡിന് സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം.

പൊന്നാനിയിലെ ടെക്​സ്​റ്റയിൽസ് ഉടമ മോടംപറമ്പിൽ നാണുവാണ് (53) അറസ്​റ്റിലായത്. അയൽവാസി ഊശാരിപ്പറമ്പിൽ പ്രവീണിെന ഗുരുതര പരിക്കോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാണുവിെൻറ തൊടിയിലെ പൈപ്പിന് മുകളിലേക്ക് അയൽവാസിയുടെ തേങ്ങ വീണതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.

നാണുവും അയൽവാസിയും തമ്മിൽ വാക്കേറ്റം രൂക്ഷമായതോടെ ഇവിടെയെത്തിയതായിരുന്നു മറ്റൊരയൽവാസിയായ പ്രവീൺ. പ്രവീൺ പ്രശ്നത്തിലിടപ്പെട്ടതോടെ മദ്യലഹരിയിലായിരുന്ന നാണു പ്രവീണിെൻറ വയറ്റിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നാണുവിനെ പൊന്നാനി സി.ഐ മഞ്ജിത് ലാലിെൻറ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തു. പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
TAGS:crime news stabbed neighbor dispute 
Next Story