Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരങ്ങൾ ഇനി വ്യക്തമായി കാണാം; ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി

text_fields
bookmark_border
https://www.madhyamam.com/tags/govt-hospital
cancel
camera_alt

കെ. മുരളീധരൻ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ വി​വ​ര​വും ഒ.​പി സ​മ​യ​വും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​യി കാ​ണും​വി​ധം പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ മു​ത​ൽ താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​ക​ൾ വ​രെ​യു​ള്ള എ​ല്ലാ സ​ർ​ക്കാ​ർ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ബാ​ധ​ക​മാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു.

പ​ല ആ​ശു​പ​ത്രി​ക​ളി​ലും ഒ.​പി സ​മ​യ​ത്ത് ഡോ​ക്ട​ർ​മാ​ർ ആ​ശു​പ​ത്രി​ക​ളി​ലി​ല്ലെ​ന്നും രോ​ഗി​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ൽ​ക്കേ​ണ്ട സ്ഥി​തി​യാ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് പ​രാ​തി​ക​ൾ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഓ​രോ സ്ഥാ​പ​ന​ത്തി​ലും അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ ആ​കെ ത​സ്തി​ക, നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണം, ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക​യി​ലെ ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. ഓ​രോ ഡോ​ക്ട​റു​ടെ​യും ഒ.​പി/​ക​ൺ​സ​ൾ​ട്ടേ​ഷ​ൻ സ​മ​യ​ക്ര​മ​വും വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ഈ ​വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പു​തു​ക്ക​ണം.

ഡെ​പ്യൂ​ട്ടി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫിസ​റെ​യും (വി​ജി​ല​ൻ​സ്) ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാ​ൻ ഫോ​ൺ ന​മ്പ​റും നി​ർ​ബ​ന്ധ​മാ​യും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.

അതേസമയം, സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് മു​ട​ങ്ങി​ല്ലെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു. മ​രു​ന്ന് വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ക​മ്പ​നി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും മ​രു​ന്നു​ക​ൾ കു​റ​വു​ണ്ടെ​ങ്കി​ൽ അ​ത് കാ​രു​ണ്യ​വ​ഴി ലോ​ക്ക​ൽ പ​ർ​ച്ചേ​സ് ന​ട​ത്താ​നും എ​ല്ലാ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്കും നി​ർ​ദ്ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പു കാ​ര​ണം പ​ർ​ച്ചേ​സ് ഓ​ർ​ഡ​ർ ന​ൽ​കു​ന്ന​ത് വൈ​കി​യ​തും പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​വു​മാ​ണ് നി​ല​വി​ൽ ചി​ല മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണ​ത്തെ ബാ​ധി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് സാ​ധാ​ര​ണ ഏ​പ്രി​ലി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മേ​യ് മാ​സ​ത്തോ​ടെ പ​ർ​ച്ചേ​സ് ഓ​ർ​ഡ​റു​ക​ൾ ന​ൽ​കു​ന്ന​താ​ണ് പ​തി​വ്. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം കാ​ര​ണം ഏ​പ്രി​ൽ പ​ർ​ച്ചേ​സ് ഓ​ർ​ഡ​ർ ന​ൽ​കി​യി​ല്ല. തു​ട​ർ​ന്ന് പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ന് എ​ത്തി​യ ശേ​ഷ​മാ​ണ് ഈ ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story